ചിക്കാഗോ: വടക്കേ അമേരിക്കയിലെ ഏറ്റവും വലിയ ക്നാനായ അല്‍മായ സംഘടനയായ ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ 2011-12 വര്‍ഷത്തെ ഭരണസമിതിയിലേക്ക് സിറിയക് കൂവക്കാട്ടില്‍- ബിനു പൂത്തുറയിലിന്റെ നേതൃത്വത്തിലുള്ള ടീം തെരഞ്ഞെടുക്കപ്പെട്ടു. ആയിരത്തില്‍പ്പരം കുടുംബങ്ങളില്‍നിന്നായി 3200 ല്‍പ്പരം അംഗീകൃത അംഗങ്ങളുള്ള ഏറ്റവും വലിയ പ്രവാസി ക്നാനായ അല്‍മായ സംഘടനയാണ് ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി. വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ ആസ്ഥാനവും തറവാടുമായ ചിക്കാഗോ കെ.സി.എസിന്റെ 2011-12 വര്‍ഷത്തെ എക്സ്ക്യൂട്ടീവ് ബോര്‍ഡിലേക്ക് പ്രസിഡന്റായി സിറിയക് കൂവക്കാട്ടില്‍, വൈസ് പ്രസിഡന്റായി ബിനു പൂത്തുറയില്‍, സെക്രട്ടറിയായി സൈമണ്‍ മുട്ടത്തില്‍, ജോയിന്റ് സെക്രട്ടറിയായി മത്ത്യാസ് പുല്ലാപ്പള്ളില്‍, ട്രഷററായി ജോമോന്‍ തൊടുകയില്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. നാഷണല്‍ ബോര്‍ഡ് മെമ്പേഴ്സായി നിമി തുരുത്തുവേലില്‍, ഷിജു ചെറിയത്തില്‍, രാജു ഇഞ്ചേനാട്ട്, ഷാജി പള്ളിവീട്ടില്‍, വിപിന്‍ ചാലുങ്കല്‍, ടിനു പറഞ്ഞാട്ട്, ചിന്നു തോട്ടം എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു. കെ.സി.എസ്. ലെജിസ്ളേറ്റീവ് ബോര്‍ഡിലേക്ക് ജോര്‍ജ് ചക്കാലതൊട്ടിയില്‍, ജോസ് ഓലിയാനിക്കല്‍, ദീപു കണ്ടാരപ്പള്ളില്‍, അരുണ്‍ നെല്ലാമറ്റം, സക്കറിയ ചേലയ്ക്കല്‍, ടോമി നെടിയകാലായില്‍, സിജോ കുളത്തില്‍കരോട്ട്, സാജന്‍ മുടിയൂര്‍കുന്നേല്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ടു.
വടക്കേ അമേരിക്കയിലെ വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെ നേതൃത്വനിരയില്‍ പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ചിട്ടുള്ള സിറിയക് കൂവക്കാട്ടിലിന്റെയും, ബിനു പൂത്തുറയിലിന്റെയും നേതൃത്വത്തിലുള്ള പുതിയ ടീമിന്റെ കഴിവിലും അര്‍പ്പണ മനോഭാവത്തിലും ചിക്കാഗോ ക്നാനായ സമുദായത്തിനുള്ള വിശ്വാസമാണ് ഇവരെ ഐകകണ്ഠേന തെരഞ്ഞെടുക്കപ്പെടുവാന്‍ ഇടയാക്കിയതെന്ന് ലൈസണ്‍ ബോര്‍ഡ് ചെയര്‍മാന്‍ മൈക്കിള്‍ മാണി പറമ്പില്‍ പറഞ്ഞു. മൈക്കിള്‍ മാണി പറമ്പില്‍, ജോണി കോട്ടൂര്‍, സണ്ണി ഇടയാലി, അലക്സ് പായിക്കാട്ട്, കുഞ്ഞുമോന്‍ ചൂട്ടുവേലില്‍ എന്നിവരടങ്ങിയ ലൈസണ്‍ ബോര്‍ഡാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. മേയമ്മ വെട്ടിക്കാട്ടിലിന്റെയും, ജോസ് തൂമ്പനാലിന്റെയും നേതൃത്വത്തിലുള്ള ഭരണസമിതി പുതിയ നേതൃത്വത്തെ അനുമോദിച്ചു.
സൈമണ്‍ മുട്ടത്തില്‍
|