ചിക്കാഗോ: വടക്കേ അമേരിക്കയിലെ ക്നാനായ സമുദായത്തിന്റെ ദീപസ്തംഭമായി വിളങ്ങുന്ന ലോകത്തിലെ ഏറ്റവും വലിയ പ്രവാസി ക്നാനായ സംഘടനയായ ചിക്കാഗോ കെ.സി.എസ്. ന്റെ 16-ാമത് എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ പ്രവര്‍ത്തനോദ്ഘാടനവും, ക്നാനായ സമുദായത്തിലെ ദിവംഗതരായ മൂന്നു പിതാക്കന്മാരുടെ ഓര്മ്മആചരണവും വിപുലമായ പരിപാടികളോടെ നടത്തപ്പെട്ടു. ജനുവരി 29-ം തീയതി ശനിയാഴ്ച വൈകിട്ട് ചിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ തിങ്ങിനിറഞ്ഞ സമുദായാംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ കെ.സി.എസ്. സ്പിരിച്വല്‍ ഡയറക്ടര്‍ മോണ്‍. എബ്രഹാം മുത്തോലത്ത് നിലവിളക്ക് കൊളുത്തി സമ്മേളനം ഉദ്ഘാടനം ചെയ്തു. കെ.സി.എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അദ്ധ്യക്ഷത വഹിച്ച പൊതുയോഗത്തില്‍ മണ്മറഞ്ഞുപോയ പിതാക്കന്മാരെ അനുസ്മരിച്ചുകൊണ്ട് സി. സേവ്യര്‍, ജോയി വാച്ചാച്ചിറ, ഡോ. മാത്യു തിരുനെല്ലിപ്പറമ്പില്‍ എന്നിവര്‍ സംസാരിച്ചു. കെ.സി.എസിന്റെ മുന്‍ 15 എക്സിക്യൂട്ടീവ് ബോര്‍ഡുകളെ പ്രതിനിധീകരിച്ച് പ്രസാദ് പൂവത്തിങ്കല്‍, ജോണ്‍ ഇലക്കാട്ട്, ജോണി പുത്തന്‍പറമ്പില്‍, ജോസ് പിണര്‍കയില്‍, മാത്യു പടിഞ്ഞാറേല്, ജോസ് നടുപ്പറമ്പില്‍, ജോസ് ഐക്കരപ്പറമ്പില്‍, സൈമണ്‍ പള്ളിക്കുന്നേല്‍, സാബു നടുവീട്ടില്‍, മാത്യു നെടുമാക്കല്‍, ഷാജി എടാട്ട്, മേയമ്മ വെട്ടിക്കാട്ട് എന്നിവരും, സെന്റ് മേരീസ് ക്നാനായ കാത്തലിക് ദേവാലയ ട്രസ്റി പോള്‍സണ്‍ കുളങ്ങര, കെ.സി.എസ്. വൈസ് പ്രസിഡന്റ് ബിനു പൂത്തുറയില്‍, ട്രഷറര്‍ ജോമോന് തൊടുകയില്‍, ജോയിന്റ് സെക്രട്ടറി മത്ത്യാസ് പുല്ലാപ്പള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. കെ.സി.എസിന്റെ പോഷകസംഘടനകളായ വിമന്‍സ് ഫോറത്തിനെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ഗ്രേസി വാച്ചാച്ചിറ, യുവജനവേദി പ്രസിഡന്റ് ദീപു കണ്ടാരപ്പള്ളി, കെ.സി.വൈ.എല്‍. വൈസ് പ്രസിഡന്റ് തൊമ്മന് പുത്തന്‍പുരയില്‍ എന്നിവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുകയും അവരുടെ എക്സിക്യൂട്ടീവിനെ പരിചയപ്പെടുത്തുകയും ചെയ്തു. സമ്മേളനത്തോടനുബന്ധിച്ച് നടന്ന കലാപരിപാടികള്‍ കാണികളുടെ കണ്ണിനും കാതിനും കുളിര്‍മ്മയേകുന്നതായിരുന്നു. പിതാക്കന്മാരുടെ ഓര്‍മ്മ ആചരണത്തോടനുബന്ധിച്ച് ഫാ. എബ്രഹാം മുത്തോലത്തിന്റെ കാര്‍മ്മികത്വത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ സംഘടിപ്പിച്ചിരുന്നു. 16-ാമത് എക്സിക്യൂട്ടീവിന് ഗോള്‍ഡീസ് ക്ളബിന്റെ നേതൃത്വത്തില്‍ നടത്തിയ അനുഗ്രഹഗാനം പ്രത്യേക ശ്രദ്ധ പിടിച്ചുപറ്റി. സമ്മേളനത്തോടുബന്ധിച്ച് സമുദായാംഗങ്ങള്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് പാകംചെയ്ത ഭക്ഷണപദാര്‍ത്ഥങ്ങള്‍ സ്വാദിഷ്ടവും ഗൃഹാതുരസ്മരണകള്‍ പങ്കുവയ്ക്കുന്നതുമായിരുന്നു. സൈമണ്‍ മുട്ടത്തിലും, ചിന്നു തോട്ടവും പരിപാടിയുടെ അവതാരകരായിരുന്നു. കെ.സി.എസ്. എക്സിക്യൂട്ടീവ് മെമ്പേഴ്സായ സിറിയക് കൂവക്കാട്ടില്‍, ബിനു പൂത്തുറയില്‍, സൈമണ്‍ മുട്ടത്തില്‍, മത്ത്യാസ് പുല്ലാപ്പള്ളില്‍, ജോമോന് തൊടുകയില്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.
സൈമണ്‍ മുട്ടത്തില്‍
|