കെ. സി. എസ്. കിഡ്സ് ക്ളബ്ബ് ഈസ്റ്റര്‍ ആഘോഷിച്ചു.

posted Apr 27, 2011, 10:38 PM by Knanaya Voice
ചിക്കാഗോ: കെ. സി. എസ്. കിഡ്സ് ക്ളബ്ബിന്റെ ആഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് ഈസ്റ്റര്‍ ആഘോഷിച്ചു. ഈസ്റ്ററിന്റെ മഹത്വവും ക്രൈസ്തവ വിശ്വാസ ജീവിതം കുട്ടികളില്‍ എങ്ങിനെ പ്രാവര്‍ത്തികമാക്കാം എന്നീ വിഷയങ്ങളെക്കുറിച്ച് കിഡ്സ് ക്ളബ്ബ് കോര്‍ഡിനേറ്റേഴ്സായ സിറിയക് കീഴങ്ങാട്ടും, റ്റാനിയ പുത്തന്‍പറമ്പിലും കുട്ടികള്‍ക്ക് ക്ളാസ്സുകള്‍ എടുത്തു. ഈസ്റ്ററിനോടനുബന്ധിച്ചുള്ള മത്സരങ്ങളായ ഈസ്റ്റര്‍ എഗ്ഗ് ഹാന്‍ഡിംഗ്സ ഈസ്റ്റര്‍ കളറിംഗ് തുടങ്ങിയ മത്സരങ്ങളും ഈസ്റ്റര്‍ ആഘോഷത്തോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു. ഏപ്രില്‍ മാസത്തില്‍ ജന്മദിനം ആഘോഷിക്കുന്ന കുട്ടികള്‍ക്കായി കേക്കും മധുപലഹാരങ്ങളും വിതരണം ചെയ്തു. കിഡ്സ് ക്ളബ്ബ് കോര്‍ഡിനേറ്റേഴ്സായ റ്റാനിയ പുത്തന്‍പറമ്പില്‍, സിറിയക് കീഴങ്ങാട്ട്, ജോമോള്‍ ചെറിയത്തില്‍, ഡെന്നി തുരുത്തുവേലില്‍, സ്നേഹ കോലടി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

സൈമണ്‍ മുട്ടത്തില്‍
Comments