കെ. സി. എസ്. ക്രൂസ് ബഹാമസിലേക്ക്

posted Mar 24, 2011, 12:41 AM by Knanaya Voice
ചിക്കാഗോ: കെ. സി. എസിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ മാസം 3, 4, 5, 6, തീയതികളില്‍ ബഹാമസിലേയ്ക്ക് ക്രൂസ് സംഘടിപ്പിക്കുന്നു. വളരെ ചെലവ് കുറഞ്ഞ രീതിയില്‍ സംഘടിപ്പിക്കുന്ന ഈ ക്രൂസില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ള കെ. സി. എസ്. അംഗങ്ങള്‍ എത്രയും വേഗം കെ. സി. എസ്. എക്സിക്യൂട്ടീവ് മെമ്പറായ സിറിയക് കൂവക്കാട്ടില്‍ 630 673 3382, ബിനു പൂത്തുറയില്‍ 847 644 9869, സൈമണ്‍ മുട്ടത്തില്‍ 847910 4531, മത്തിയാസ് പുല്ലാപ്പള്ളി 847 644 6305, ജോമോന്‍ തൊടുകയില്‍ 312 719 3517 എന്നിവരുമായോ ക്രൂസ് കോര്‍ഡിനേറ്റേഴ്സായ ഷിജു ചെറിയത്തില്‍ 847 341 1088, രാജു നെടിയകാലായില്‍ 847 630 2698, സക്കറിയ ചേലയ്ക്കല്‍ 630 605 1172, ബാബൂ തൈപ്പറമ്പില്‍ 630 935 2644 എന്നിവരുടെ പക്കലോ പേര്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കുടുംബസമേതം ആനന്ദകരമാക്കാവുന്ന ഈ യാത്ര കുടുംബബന്ധങ്ങള്‍ ദൃഢമാക്കുന്നതിന് വളരെ ഉപകരിക്കുന്നതും ഉല്ലാസപ്രദവുമാകയാല്‍ വളരെയധികം ആളുകള്‍ ഇതിനോടകം പേര്‍ രജിസ്റ്റര്‍ ചെയ്തു എന്ന് കെ. സി. എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ അറിയിച്ചു. ക്രൂസില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ പേര്‍ നേരത്തെ രജിസ്റ്റര്‍ ചെയ്ത് കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകല്‍ കരസ്ഥമാക്കണമെന്ന് കെ. സി. എസ്. എക്സിക്യൂട്ടീവ് ബോര്‍ഡ് അറിയിച്ചു.

സൈമണ്‍ മുട്ടത്തില്‍
Comments