കെ.സി.എസ്. മുന്‍ ഡയറക്ടേഴ്സിന്റെ ഫോട്ടോകള്‍ അനാച്ഛാദനം ചെയ്യുന്നു.

posted Jul 14, 2010, 10:50 PM by Knanaya Voice

ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി (കെ.സി.എസ്.),കഴിഞ്ഞ 27 വര്‍ഷമായി സംഘടനയ്ക്ക് മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്കി അതിനെ മുന്നോട്ട് നയിച്ച മുന്‍കാല ഡയറക്ടേഴ്സിനെ ആദരിക്കുന്നു.  ഇതിന്റെ ഭാഗമായി കെ.സി.എസ്.ന്റെ സ്പിരിച്വല്‍ ഡയറക്ടേഴ്സും  മിഷന്‍ ഡയറക്ടേഴ്സും ആയിരുന്ന ഫാ.ജേക്കബ് ചൊളളമ്പേല്‍,ഫാ സിറിയക് മാന്തുരുത്തില്‍,ഫാ.സൈമണ്‍ ഇടത്തിപ്പറമ്പില്‍, ഫാ.ഫിലിപ്പ് തൊടുകയില്‍ എന്നിവരുടെ ഫോട്ടോകള്‍ ഷിക്കാഗോയിലെ കെ.സി.എസ്. കമ്മ്യൂണിറ്റി സെന്ററില്‍ സഥാപിക്കുന്നു. ഈ ഫോട്ടോകളുടെ അനാച്ഛാദനകര്‍മ്മം 2010 ജൂലൈ  ഇരുപതാം തീയതി  ചൊവ്വാഴ്ച വൈകുന്നേരം 7 മണിക്ക്  കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തുന്നതാണ്. അന്നേ ദിവസം നടക്കുന്ന കെ.സി.എസ്. ഷിക്കാഗോയുടെ കോട്ടയം രൂപതാ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് ഈ ചടങ്ങും നടത്തുന്നത്. കെ.സി.എസ്.പ്രസിഡണ്ട് മേയമ്മ വെട്ടിക്കാട്ടിന്റെ  അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം , ആര്‍ച്ച് ബിഷപ്പ് മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്യും. ബിഷപ്പ് മാര്‍ ജോസഫ്  പണ്ടാരശ്ശേരില്‍ ഫോട്ടോകളുടെ അനാച്ഛാദനം നിര്‍വ്വഹിക്കും.  ഇപ്പോഴത്തെ ഡയറക്ടര്‍ ഫാ. അബ്രഹാം മുത്തോലത്ത് ,മുന്‍കാല ഡയറക്ടേഴ്സായ ഫാ.സിറിയക് മാന്തുരുത്തില്‍,ഫാ.സൈമണ്‍ ഇടത്തിപ്പറമ്പില്‍,ഫാ.ഫിലിപ്പ് തൊടുകയില്‍ തുടങ്ങി നിരവധി വൈദീകരും  സിസ്റേഴ്സും അനേകം രാഷ്ട്രീയ സാമുദായിക നേതാക്കളും കെ.സി.എസ്.ന്റെ മുന്‍കാല ഭാരവാഹികളുംസമ്മേളനത്തില്‍ പങ്കെടുക്കുന്നതാണ്.
1983-ല്‍ ഷിക്കാഗോയിലും പരിസരങ്ങളിലുമായി  താമസിച്ചിരുന്ന ക്നാനായക്കാര്‍ക്ക് പൊതുവായ ഒരു സംഘടന(കെ.സി.എസ്.) രൂപീകരിക്കുന്നതിനും അതിന്റെ ആഭിമുഖ്യത്തില്‍ മലയാളം കുര്‍ബാന ആരംഭിക്കുകയും  ചെയ്ത ഫാ. ജേക്കബ് ചൊളളമ്പേല്‍ ആണ് കെ.സി.എസ്.ന്റെ ആദ്യ ഡയറക്ടര്‍. തുടര്‍ന്ന് ഫാ.സിറിയക് മാന്തുരുത്തില്‍,ഫാ.സൈമണ്‍ ഇടത്തിപ്പറമ്പില്‍,ഫാ. ഫിലിപ്പ് തൊടുകയില്‍ എന്നിവര്‍  സംഘടനയേയും മിഷനെയും നയിച്ചു. ചിക്കാഗോ ക്നാനായ റീജിയണ്‍ വികാരി ജനറാള്‍ കൂടിയായ ഫാ.അബ്രഹാം മുത്തോലത്ത്  ആണ് കെ.സി.എസ്.ന്റെ ഇപ്പോഴത്തെ സ്പിരിച്വല്‍ ഡയറക്ടര്‍.

റോയി ചേലമലയില്‍
Comments