ചിക്കാഗോ: ക്നാനായ സമുദായത്തിന് ചോരയും നീരും നല്‍കി ദീര്‍ഘദൃഷ്ടിയോടെ പ്രവര്‍ത്തിച്ച് ദിവംഗതരായ മാക്കീല്‍ പിതാവിന്റെയും, ചൂളപ്പറമ്പില്‍ പിതാവിന്റെയും, തറയില്‍ പിതാവിന്റെയും ഓര്‍മ്മ ആചരണവും, സിറിയക്ക് കൂവക്കാട്ടില്‍- ബിനു പൂത്തുറയില്‍ ടീമിന്റെ നേതൃത്വത്തിലുള്ള ചിക്കാഗോ കെ.സി.എസിന്റെ 16-ാ മത് ഭരണസമിതിയുടെ പ്രവര്‍ത്തനോത്ഘാടനവും ജനുവരി 29-ം തീയതി ശനിയാഴ്ച വൈകിട്ട് 7 മണിയ്ക്ക് കമ്മ്യൂണിറ്റി സെന്ററില്‍ വച്ചു നടത്തപ്പെടുന്നു. ക്നാനായ സമുദായത്തെ ഇന്നത്തെ വളര്‍ച്ചയ്ക്ക് കാരണഭൂതരാക്കിയ പിതാക്കന്മാരോടുള്ള ആദരവും സ്നേഹവും പ്രകടിപ്പിക്കുന്നതിനും അടുത്ത രണ്ടു വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഉജ്ജ്വലമായ തുടക്കം കുറിക്കുന്നതിനും ചിക്കാഗോയിലെ മുഴുവന്‍ ക്നാനായ സമുദായാംഗങ്ങളും 29-ം തീയതി ശനിയാഴ്ച വൈകിട്ട് കമ്മ്യൂണിറ്റി സെന്ററില്‍ എത്തിച്ചേരണമെന്ന് പ്രസിഡന്റ് സിറിയക്ക് കൂവക്കാട്ടിലും വൈസ് പ്രസിഡന്റ് ബിനു പൂത്തുറയിലും അഭ്യര്‍ത്ഥിച്ചു.
സൈമണ്‍ മുട്ടത്തില്‍
|