കെ.സി.എസ്. ഫണ്ട് റെയ്സിംഗ് കിക്കോഫിന് ഉജ്ജ്വല വിജയം

posted Feb 15, 2011, 10:26 PM by Knanaya Voice   [ updated Feb 19, 2011, 7:14 PM by Saju Kannampally ]
ചിക്കാഗോ: തെന്നിന്ത്യന്‍ താരസുന്ദരി മീരാ ജാസ്മിന്‍, സ്റേജിലെ രാജാവ് സുരാജ് വെഞ്ഞാറമൂട്, യുവജനങ്ങളുടെ ആവേശം ബാല, സുപ്രസിദ്ധ ഗായകന്‍ വിധു പ്രതാപ്, കൂടാതെ 20 ല്‍പ്പരം മറ്റ് കലാകാരന്മാരും അണിനിരക്കുന്ന സൂപ്പര്‍മെഗാഷോ 'താരസമുന്വയം-2011' മെയ് 20-ാം തീയതി ചിക്കാഗോയില്‍വച്ച് കെ.സി.എസിന്റെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്നു. കെ.സി.എസിന്റെ ധനശേഖരണാര്‍ത്ഥം നടത്തപ്പെടുന്ന ഈ സൂപ്പര്‍ മെഗാഷോയുടെ കിക്കോഫ് ജനുവരി 29-ാം തീയതി ചിക്കാഗോ ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍വച്ച് നടത്തപ്പെട്ടു. പ്രമുഖ വ്യവസായിയും പൌരപ്രമുഖനുമായ രാജു-കുഞ്ഞമ്മ നെടിയകാലായില്‍ ദമ്പതികള്‍ക്ക് കെ.സി.എസ്. സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. അബ്രാഹം മുത്തോലത്ത് ആദ്യ ടിക്കറ്റ് നല്‍കി കിക്കോഫ് കര്‍മ്മം നിര്‍വഹിച്ചു. കെ.സി.എസിന്റെ ഭാവിപരിപാടികളെക്കുറിച്ചും അതിലേക്ക് മതിയായ ഫണ്ടിന്റെ ആവശ്യകതയെക്കുറിച്ചും കെ.സി.എസ്. പ്രസിഡന്റ് സിറിയക് കൂവക്കാട്ടില്‍ പ്രസംഗിച്ചു. ഈ മെഗാഷോയുടെ സ്പോണ്‍സേഴ്സായി മുന്നോട്ടുവന്ന 40 ല്‍പ്പരം സുമസ്സുകളില്‍ നിന്നായി എണ്‍പതിനായിരം ഡോളര്‍ കിക്കോഫ് മേളയില്‍ തന്നെ സമാഹരിക്കുവാന്‍ കഴിഞ്ഞത് മഹാഭാഗ്യവും ഗംഭീരവിജയവുമാണെന്ന് സിറിയക് കൂവക്കാട്ടില്‍ പറഞ്ഞു.
കെ.സി.എസ്. ട്രഷറര്‍ ജോമോന്‍ തൊടുകയില്‍ സ്പോണ്‍സര്‍ഷിപ്പിന്റെ വിശദാംശങ്ങള്‍ സദസ്സിനെ അറിയിച്ചു. കെ.സി.എസ്. ഫിനാന്‍സ് കമ്മറ്റി ചെയര്‍മാന്‍ ടോമി നെടി
യകാലായില്‍, മറ്റ് കമ്മറ്റി അംഗങ്ങളായ സാജന്‍ മുടിയൂര്‍കുന്നേല്‍, ബാബു തൈപ്പറമ്പില്‍, ദീപു കണ്ടാരപ്പള്ളിയില്‍, സണ്ണി മുണ്ടപ്ളാക്കില്‍ എന്നിവര്‍ മെഗാഷോയെക്കുറിച്ച്  വിശദീകരിക്കുകയും ടിക്കറ്റ് വില്പനയ്ക്ക്  നേതൃത്വം നല്‍കുകയും ചെയ്തു. ആദ്യടിക്കറ്റിന്റെ ലേലം വിളിയ്ക്ക് സജി പൂതൃക്കയില്‍ നേതൃത്വം നല്‍കി. കെ.സി.എസ്. പ്രസിഡന്റ് ബിനു പൂത്തുറയില്‍, ജോ.സെക്രട്ടി മത്ത്യാസ് പുല്ലാപ്പള്ളില്‍ എന്നിവര്‍ സ്പോണ്‍സേഴ്സിനെ സദസ്സിന് പരിചയപ്പെടുത്തുകയും  നന്ദി രേഖപ്പെടുത്തുകയും ചെയ്തു. ഈ വര്‍ഷത്തെ അമേരിക്കയിലെ ഏറ്റവും വലിയ സ്റേജ് ഷോ ആയ താരസമുന്വയം 2011 ന്റെ സ്പോണ്‍സേഴ്സായി മുന്നോട്ടുവന്ന് കെ.സി.എസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ പരിപാടി വന്‍ വിജയമാക്കണമെന്ന് കെ.സി.എസ്. എക്സിക്യൂട്ടീവും ഫിനാന്‍സ് കമ്മറ്റിയും അഭ്യര്‍ത്ഥിച്ചു.

സൈമണ്‍ മുട്ടത്തില്‍
Comments