![]() ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈററിയുടെ ഈ വര്‍ഷത്തെ പിക്നിക്കും ഓണാഘോഷവും സെപ്റ്റംബര്‍ 11 ന് നടത്തുന്നതാണെന്ന് കെ.സി.എസ്.സെക്രട്ടറി ജോസ് തൂമ്പനാല്‍ അറിയിക്കുന്നു. ശനിയാഴ്ച രാവിലെ 10 മണിമുതല്‍ ഡെസ്പ്ളയിന്‍സില്‍ ഗോള്‍ഫ് റോഡിനും ബല്ലാര്‍ഡ് റോഡിനും ഇടയില്‍ ഈസ്റ് റിവര്‍ റോഡില്‍ സ്ഥിതിചെയ്യുന്ന ബിഗ്ബെന്‍ഡ് ലേക്ക് പിക്നിക് സൈറ്റില്‍ വച്ചാണ് ഈ പരിപാടികള്‍ നടത്തുന്നത്. പിക്നിക്കില്‍ നടത്തുന്ന വിനോദ പരിപാടികള്‍ക്ക് പുറമെ,ഓണത്തോടനുബന്ധിച്ചുളള കേരളീയ നാടന്‍ കായിക മത്സരങ്ങളും നടത്തുന്നതാണ്.വടംവലി,കലം അടി,ചാക്കിലോട്ടം, ലെമണ്‍സ് റേസ്, നാടന്‍ പന്തുകളി, തവളചാട്ടം, തുടങ്ങി ആബാലവൃദ്ധം ജനങ്ങള്‍ക്കും പ്രിയങ്കരമായ നിരവധി ഇനങ്ങള്‍ നടത്തുന്നതാണെന്ന് സംഘാടകര്‍ അആറിയിക്കുന്നു. ബോട്ടിംങ്ങിനും ഫിഷിംഗിനും അനുയോജ്യമായ ഈ സ്ഥലത്തു വച്ച് വ്യത്യസ്തമായ ഒരു പിക്നിക്കും ഓണാഘോഷവും കുടുംബാംഗങ്ങള്‍ക്ക് ഒപ്പം ആസ്വദിക്കുവാന്‍ കെ.സി.എസ്.എക്സിക്യുട്ടീവ് ഏവരേയും ഈ പരിപാടിയിലേക്ക് സ്വാഗതം ചെയ്യുന്നു. കെ.സി.എസ്.ഭാരവാഹികളായ മേയമേമ വെട്ടിക്കാട്ട്,ജോണ്‍ പാട്ടപ്പതി,ജോസ് തൂമ്പനാല്‍, സ്റീഫന്‍ ചെളളമ്പേല്‍, നിണന്‍ മുണ്ടപ്ളാക്കല്‍ എന്നിവര്‍ക്കു പുറമെ മാത്യു മേലുവളളി ചെയര്‍മാനായുളള ഔട്ട്ഡോര്‍ കമ്മറ്റിയിലെ സൈമണ്‍ മുട്ടം, ഷിബു കാരിക്കല്‍, ഫിലിപ്പ് പണയപ്പറമ്പില്‍, റ്റോമി നെടുംചിറ, സിനി നെടുംന്തുരുത്തി എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്‍കും. റോയി ചേലമലയില്‍ |