ചിക്കാഗോ: സിറിയക് കൂവക്കാട്ടില്‍-ബിനു പൂത്തുറയില്‍ ടീമിന്റെ നേതൃത്വത്തിലുള്ള ചിക്കാഗോ കെ.സി.എസിന്റെ 2011-12 വര്‍ഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണം ഡിസംബര്‍ 31-ാം തീയതി വെള്ളിയാഴ്ച രാത്രി കെ.സി.എസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പുതുവത്സരാഘോഷ പരിപാടികളോടനുബന്ധിച്ച് നിര്‍വഹിക്കുന്നു. പുതുവത്സരാഘോഷ പരിപാടികള്‍ ഡിസംബര്‍ 31-ാം തീയതി വെള്ളിയാഴ്ച രാത്രി 9 മണിക്ക് കമ്മ്യൂണിറ്റി സെന്ററില്‍ ആരംഭിക്കുന്നു. മേയമ്മ വെട്ടിക്കാലിന്റെയും, ജോസ് തൂമ്പനാലിന്റെയും നേതൃത്വത്തിലുള്ള ഭരണസമിതിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ആഘോഷപരിപാടികളാണ് പുതുവത്സരത്തിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്. പുതുവത്സരാഘോഷത്തോടനുബന്ധിച്ച് പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടത്തും. ലൈസണ്‍ ബോര്‍ഡ് ചെയര്മാന് മൈക്കിള്‍ മാണിപറമ്പില്‍, സണ്ണി ഇടിയാലില്‍, അലക്സ് പായിക്കാട്ട്, ജോണി കോട്ടൂര്‍, കുഞ്ഞുമോന് ചൂട്ടുവേലില്‍ എന്നിവര്‍ ഇതിന് നേതൃത്വം നല്‍കും. 2011-12 വര്‍ഷത്തെ ചിക്കാഗോ കെ.സി.എസിന്റെ എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് പ്രസിഡന്റായി സിറിയക് കൂവക്കാട്ടില്‍, വൈസ് പ്രസിഡന്റായി ബിനു പൂത്തുറയില്‍, സെക്രട്ടറിയായി സൈമണ്‍ മുട്ടത്തില്‍, ജോയിന്റ് സെക്രട്ടറിയായി മത്ത്യാസ് പുല്ലാപ്പള്ളിയില്‍, ട്രഷററായി ജോമോന് തൊടുകയില്‍ എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ടത്. നാഷണല്‍ കൌണ്‍സില്‍ മെമ്പേഴ്സായി നിമി തുരുത്തുവേലില്‍, ഷിജു ചെറിയത്തില്‍, രാജു ഇഞ്ചേനാട്ട്, ഷാജി പള്ളിവീട്ടില്‍, ടിനു പറഞ്ഞാട്ട്, വിപിന്‍ ചാലുങ്കല്‍, ചിന്നു തോട്ടം എന്നിവരും, ലെജിസ്ളേറ്റീവ് ബോര്‍ഡിലേക്ക് ജോര്‍ജ് ചക്കാലതൊട്ടിയില്‍, ജോസ് ഓലിയാനിക്കല്‍, ദീപു കണ്ടാരപ്പള്ളിയില്‍, അരുണ്‍ നെല്ലാമറ്റം, സക്കറിയ ചേലയ്ക്കല്‍, ടോമി നെടിയകാലായില്‍, സിജോ കുളത്തില്‍കരോട്ട്, സാജന് മുടിയൂര്‍കുന്നേല്‍ എന്നിവരും സത്യപ്രതിജ്ഞ ചെയ്യും. കെ.സി.എസിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന പുതുവത്സരാഘോഷങ്ങളിലും പുതിയ ഭാരവാഹികളുടെ സത്യപ്രതിജ്ഞാ ചടങ്ങിലും മുഴുവന്‍ കെ.സി.എസ്. അംഗങ്ങളും പങ്കെടുത്ത് വിജയിപ്പിക്കണമെന്ന് ഭാരവാഹികളായ മേയമ്മ വെട്ടിക്കാട്ടില്‍, ജോസ് തൂമ്പനാല്‍, ജോണ്‍ പാട്ടപ്പതി, സ്റീഫന് ചൊള്ളമ്പേല്‍, നിണല്‍ മുണ്ടപ്ളാക്കില്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു. റിപ്പോര്‍ട്ട്: സ്റീഫന് ചൊള്ളമ്പേല്‍ |