ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ വനിതാ വിഭാഗമായ ക്നാനായ കാത്തലിക് വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വനിതകള്‍ക്കായി പ്രാഥമിക കംപ്യൂട്ടര്‍ പരിശീലന കോഴ്സ് നടത്തുന്നു. മാര്‍ച്ച് 19-ാം തീയതി ശനിയാഴ്ച ഉച്ചയ്ക്ക് 1 മണിക്ക് ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ വെച്ചാണ് പരിശീലന ക്ളാസ് നടത്തപ്പെടുന്നത്. ഇന്നത്തെ ആധുനിക ലോകത്ത് വനിതകള്‍ക്ക് കംപ്യൂട്ടര്‍ സംബന്ധമായ എല്ലാവിധ അറിവുകളും പകര്‍ന്നുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിശീലന കോഴ്സ് സംഘടിപ്പിക്കുന്നതെന്ന് വിമന്‍സ് ഫോറം പ്രസിഡന്റ് ഗ്രേസി വാച്ചാച്ചിറ അറിയിച്ചു. ഇമെയില്‍ അയയ്ക്കുക, സ്കാനിംഗ്, വാര്‍ത്തകള്‍ വായിക്കുക തുടങ്ങി എല്ലാ കാര്യങ്ങളിലും വനിതകളെ പരിശീലിപ്പിച്ച് അറിവിന്റെ ലോകത്തിലേയ്ക്ക് അവരെ കൂട്ടിക്കൊണ്ടു വരുവാന്‍ വിമന്‍സ് ഫോറം പ്രതിജ്ഞാബദ്ധമാണ്. വനിതകള്‍ കംപ്യൂട്ടര്‍ പഠിക്കുന്നതിന്റെ ആവശ്യകത മനസ്സിലാക്കി എല്ലാ അംഗങ്ങളും പ്രാഥമിക കംപ്യൂട്ടര്‍ പരിശീലന കോഴ്സില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അഭ്യര്‍ത്ഥിക്കുന്നു. ജോജോ പരുമലത്തേട്ട് കംപ്യൂട്ടര്‍ പരിശീലനം നില്‍കും. ചിക്കാഗോ കെ.സി.എസും. വിമന്‍സ് ഫോറം ഭാരവാഹികളും നേതൃത്വം നല്കും. ലിസ്സി തോട്ടപ്പുറം. |