ചിക്കാഗോ: ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ യുവജനവിഭാഗമായ കെ.സി.എസ്. യുവജനവേദിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അമേരിക്കയിലേക്ക് കുടിയേറിയ ക്നാനായ യുവജനങ്ങളുടെ സംഘടനയാണ് യുവജനവേദി. പാശ്ചാത്യരാജ്യത്തിന്റെ സംസ്ക്കാരത്തിലേക്ക് അലിഞ്ഞുചേരുമ്പോഴും തങ്ങളുടെ മാതൃസംസ്ക്കാരവും വംശീയപാരമ്പര്യവും പൈതൃകങ്ങളും കാത്തുസൂക്ഷിക്കുക എന്നതാണ് കെ.സി.എസിന്റെ പോഷകസംഘടനയായ യുവജനവേദിയുടെ മുഖ്യലക്ഷ്യം. യുവജനവേദിയുടെ പുതിയ പ്രസിഡന്റായി ദീപു കണ്ടാരപ്പള്ളിയേയും, വൈസ് പ്രസിഡന്റായി നീതു കുറുപ്പംപറമ്പില്‍, അജോമോന്‍ പൂത്തുറയില്‍, സെക്രട്ടറിയായി അബിന്‍ കുളത്തില്‍കരോട്ട്, ജോയിന്റ് സെക്രട്ടറിയായി ജിബിറ്റ് കിഴക്കേക്കുറ്റ്, ഷെറിന് ചേത്തലില്‍കരോട്ട്, ട്രഷററായി റോമി നെടുംചിറ എന്നിവരെ തെരഞ്ഞെടുത്തു. ക്നാനായ കാത്തലിക് സൊസൈറ്റിയുടെ മാര്ഗ്ഗനിര്ദ്ദേശങ്ങളില്നിന്നും വ്യതിചലിക്കാതെ യുവജനങ്ങളുടെ സര്വ്വതോന്മുഖമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്കുവാന് പരമാവധി പരിശ്രമിക്കുമെന്ന് പ്രസിഡന്റായി തെരഞ്ഞെടുത്ത ദീപു കണ്ടാരപ്പള്ളി പ്രസ്താവിച്ചു. കെ.സി.എസ്. പ്രവര്‍ത്തനങ്ങളില്‍ യുവജനവേദിക്ക് അര്‍ഹമായ പ്രാതിനിധ്യം നല്കുന്നതിനെതിനെയും യുവജനവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്കി പ്രോത്സാഹിപ്പിക്കുന്ന സിറിയക് കൂവക്കാട്ടിലിന്റെയും, ബിനു പൂത്തുറയിലിന്റെയും നേതൃത്വത്തിലുള്ള കെ.സി.എസ്. എക്സിക്യൂട്ടീവ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യുവജനവേദിയോഗം നന്ദി രേഖപ്പെടുത്തി
. റിപ്പോര്‍ട്ട് : അബിന്‍ കുളത്തില്‍കരോട്ട് |