ചിക്കാഗോ: ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ (കെ.സി.സി.എന്‍.എ.) അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ മാര്‍ച്ച് 5 ന് ശനിയാഴ്ച അറ്റ്ലാന്റായില്‍ ചേരുന്ന നാഷണല്‍ കൌണ്‍സിലില്‍ വച്ച് തെരഞ്ഞെടുക്കും. മുന്‍ പ്രസിഡന്റുമാരായ ജോണി പുത്തന്‍പറമ്പില്‍ (ചെയര്‍മാന്‍), ജോയി വാച്ചാച്ചിറ, ജോസ് കോട്ടൂര്‍ എന്നിവര്‍ അടങ്ങിയതാണ് ഇലക്ഷന്‍ കമ്മറ്റി. ഫെബ്രുവരി 19-ാം തീയതിയായിരുന്നു നോമിനേഷന്‍ പിന്‍വലിക്കാനുള്ള സമയപരിധി. ഇലക്ഷനില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ ലിസ്റ് ഇലക്ഷന്‍ കമ്മറ്റി ചെയര്‍മാന്‍ ജോണി പുത്തന്‍പറമ്പില്‍ ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു. ഷീന്‍സ് ആകശാല (ന്യൂയോര്‍ക്ക്), റ്റോമി മ്യാല്‍ക്കരപ്പുറത്ത് (താമ്പാ), ജോജോ വട്ടാടിക്കുന്നേല്‍ (സാന്‍ഹൊസെ) എന്നിവരാണ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍. ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് ജോസ് ലൂക്കോസ് പള്ളിക്കിഴക്കേതില്‍ (ഡിട്രോയിറ്റ്), സിബി വാഴപ്പള്ളില്‍ (ലോസ് ആഞ്ചല്‍സ്) എന്നിവര്‍ മത്സരിക്കും. ട്രഷറര്‍ സ്ഥാനത്തേക്കുള്ള സ്ഥാനാര്‍ത്ഥികള്‍ മാത്യു പാറയ്ക്കല്‍ (ഫിലഡെല്‍ഫിയ), നിമി തുരുത്തുവേലില്‍ (ചിക്കാഗോ) എന്നിവരാണ്. ജോജി മണലേല്‍ (ലോസ് ആഞ്ചല്‍സ്), ലൂക്ക് പതിയില്‍ (ന്യൂയോര്‍ക്ക്) എന്നിവര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളാണ്. നോയല്‍ ചാരാത്ത് (ബോസ്റണ്‍), സാജു ചെമ്മലക്കുഴി (അറ്റ്ലാര്‍ജ്), ജാക്സണ്‍ കുടിലില്‍ (അറ്റ്ലാന്റാ) എന്നിവര്‍ ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നു. വിവിധ റീജിയണല്‍ വൈസ് പ്രസിഡന്റുമാരായി താഴെപ്പറയുന്നവര്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെടും. ഷിജു ചെറിയത്തില്‍ (ചിക്കാഗോ), അനില്‍ ചന്ദ്രപ്പള്ളില്‍ (കാനഡ), ബേബി ഇല്ലിക്കാട്ടില്‍ (അറ്റ്ലാന്റാ), റോഹിത് മാടപ്പറമ്പത്ത് (ബോസ്റണ്‍), രാജു കക്കാട്ടില്‍ (ഡിട്രോയിറ്റ്), മോഹന്‍ കടുതോടില്‍ (ന്യൂയോര്‍ക്ക്), ജോണ്‍സണ്‍ പുറയംപള്ളില്‍ (സാന്‍ഹൊസെ). പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റത്തിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന നാഷണല്‍ കൌണ്‍സില്‍ യോഗത്തില്‍ ജന.സെക്രട്ടറി സുനില്‍ മാധവപ്പള്ളില്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ ജോസ് പുളിക്കത്തൊട്ടിയില്‍ കണക്കും അവതരിപ്പിക്കും. ജോസ് കണിയാലി |