ഡാളസ് : കോട്ടയം അതിരൂപതയുടെ ശതാബ്ദി ആചരണത്തിന്റെ തുടക്കം കുറിക്കുന്ന ഈ അവസരത്തില്‍ കെ.സി.സി.എന്‍.എ. യുടെ നേതൃത്വത്തില്‍ ഡാളസില്‍ വച്ച് നടക്കുന്ന ഒന്‍പതാമത് കണ്‍വന്‍ഷന്‍ എന്തുകൊണ്ടും പ്രാധാന്യമര്‍ഹിക്കുന്നു.നോര്‍ത്ത് അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും മറ്റു ഇതര രാജ്യങ്ങളില്‍ നിന്നുമായി വരുന്നസമുദായ അംഗങ്ങളെയും,രാഷ്ട്രീയ സാംസ്കാരീക സമുദായ മേഖലകളില്‍ നിന്നും വരുന്ന അതിഥികളെയും സ്വീകരിക്കാന്‍ ഗേലോഡ് ടെക്സാന്‍ എന്ന പഞ്ച നക്ഷത്ര സമുച്ചയം ഒരുങ്ങികഴിഞ്ഞു.മേന്മഏറിയ നാലു ദിനങ്ങള്‍ പ്രതിനിധികള്‍ക്കു പ്രധാനം ചെയ്യാന്‍ കണ്‍വന്‍ഷന്റെ വിവിധ കമ്മറ്റികളുടെ നേതൃത്വത്തില്‍ തയ്യാറായിക്കഴിഞ്ഞു. കണ്‍വന്‍ഷന്റെ ചരിത്ര വിജയത്തിനുവേണ്ടി എന്നോടൊപ്പം പ്രവര്‍ത്തിക്കുന്ന എല്ലാ കമ്മറ്റി അംഗങ്ങളും കണ്‍വന്‍ഷനില്‍ സെബന്ധിക്കുവാന്‍ എത്തുന്ന വൈദീക ശ്രേഷ്ഠരേയും,മറ്റു സാമൂഹിക,സാംസ്കാരിക,സാമുദായിക നേതാക്കളേയും എല്ലാകണ്‍വന്‍ഷന്‍ അംഗങ്ങളെയും ഡാളസിലേയ്ക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നു. ഈ കണ്‍വന്‍ഷന്‍ ആഹ്ളാദത്തിന്റെ കുറെ നല്ല നാളുകളും കുറെ മധുര സ്മരണകളും ഏവര്‍ക്കും പ്രധാനം ചെയ്യുവാന്‍ ജഗദീശന്‍ അനുഗ്രഹിക്കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു. ജിജ കുളങ്ങായില്‍ കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ |