ജൂലൈ 22 മുതല്‍ 25 വരെ ഡാളസ്സില്‍ വച്ചു നടന്ന കെ.സി.സി.എന്‍.എ. കണ്‍വന്‍ഷനില്‍ ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിക്ക് നേട്ടങ്ങളുടെയും അംഗീകാരങ്ങളുടെയും അവസരമായി മാറി. കണ്‍വന്‍ഷനിലെ സാംസ്കാരിക പരിപാടി, ഘോഷയാത്ര പങ്കാളിത്തം,കലാകായിക മല്‍സരങ്ങള്‍ തുടങ്ങി എല്ലാ ഇനങ്ങളുടെയും ആകെ ത്തുകയായി നല്കുന്ന ഏവറോള്‍ ചാമ്പ്യന്‍ഷിപ്പ്, ഷിക്കാഗോ കെ.സി.എസ്.കരസ്ഥമാക്കി. കണ്‍വന്‍ഷന്‍ സമാപന ബാങ്കറ്റില്‍ വച്ച് ,ആയിരത്തോളം വരുന്ന ഷിക്കാഗോയില്‍ നിന്നുളള പ്രതിനിധികളുടെ സാന്നിധ്യത്തില്‍,ഷിക്കാഗോ കെ.സി.എസ്.എക്സിക്യുട്ടീവ് അംഗങ്ങള്‍,എവര്‍ റോളിംഗ് ട്രോഫിയും കാഷ് അവാര്‍ഡും ഏറ്റുവാങ്ങിയപ്പോള്‍,അത് ചിക്കാഗോയ്ക്ക് മൊത്തം അഭിമാനത്തിന്റെയും ചാരിതാര്‍ത്ഥ്യത്തിന്റെയും നിമിഷങ്ങളായി. കള്‍ച്ചറല്‍ പ്രോഗ്രാമില്‍, 350 ല്‍ പരം പ്രതിഭകളെ അണിനിരത്തിയ ചിക്കാഗോ കെ.സി.എസ്. രണ്ടാം സ്ഥാനം നേടി. ചിന്നു തോട്ടം,ഷാജന്‍ ആനിതോട്ടം,എന്നീ മെയിന്‍ കോ.ഓര്‍ഡിനേറ്റേഴ്സിന്റെ നേതൃത്വത്തില്‍ നിരവധി ഏരിയാ കോ-ഓര്‍ഡിനേറ്റേഴ്സിന്റെയും പോഷക സംഘടനാ ഭാരവാഹികളുടെയും മാസങ്ങളുടെ കഠിനാദ്ധ്വാനം മൂലമാണ 2 മണിക്കൂര്‍ നീണ്ടു നിന്ന ഈ പ്രോഗ്രാമിന് രണ്ടാം സ്ഥാനം നേടാനായത്. ഷിജു ചെറിയത്തില്‍, അനില്‍ ആന്‍ഡ് വുന്ദ ഇടുക്കുതറ എന്നിവര്‍ ഈ പരിപാടികള്‍ക്ക് സാങ്കേതിക സഹായം നല്‍കി.
ആയിരത്തില്‍പരം ഷിക്കാഗോ ക്നാനായക്കാര്‍ തനിമയിലും ഒരുമയിലും അണിനിരന്ന കണ്‍വന്‍ഷനിലെ ഘോഷയാത്രയില്‍ ചിക്കാഗോ രണ്ടാം സ്ഥാനം നേടി.മത്യാസ് പുല്ലാപ്പളളി, ബാബു തൈപ്പറമ്പില്‍, ഗ്രേസി വാച്ചാച്ചിറ, ജോണ്‍ കരമാലിയില്‍, സജി ഇരപുരം, എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ ചിട്ടയായ ഒരുക്കങ്ങളാണ് ഘോഷയാത്രയിലെ ഈ നേട്ടത്തിന് തുണയായത്. കണ്‍വന്‍ഷനിലെ കലാപ്രതിഭയായി ചിക്കാഗോയില്‍ നിന്നുളള പോള്‍ എടാട്ടും, കലാതിലകം റണ്ണര്‍ അപ്പ് ആയി ഷാമ ചക്കാലപ്പടവില്‍ തിരഞ്ഞെടുക്കപ്പെട്ടത് ഷിക്കാഗോയുടെ കിരീടത്തിലെ മറ്റെരു പൊന്‍ തൂവലായി. കെ.സി.സി.എന്‍.എ.കണ്‍വന്‍ഷനിലെ തുടര്‍ച്ചയായ രണ്ടാമത് കലാപ്രതിഭാ പട്ടമാണ് പോള്‍ എടാട്ട് കരസ്ഥമാക്കിയത്. .ഷിക്കാഗോയില്‍ നിന്നുളള നിരവധിപേര്‍ വ്യക്തിഗത ഇനങ്ങളില്‍ സമ്മാനം നേടി.ജെയിംസ് തിരുനെല്ലിപറമ്പിലിന്റെ നേതൃത്വത്തില്‍ ഉളള എന്റര്‍ടോയിന്‍മെന്റ് കമ്മറ്റിയാണ് കലാമത്സരങ്ങളിലെ ഷിക്കാഗോയുടെ പ്രാതിനിധ്യത്തിന് നേതൃത്വം നല്കിയത്. കണ്‍വന്‍ഷന്‍ രണ്ടാം ദിനത്തെ മുള്‍മുനയിലാക്കിയ ബാറ്റില്‍ ഓഫ് സിറ്റീസ് കോമ്പറ്റീഷനില്‍ റ്റോബിന്‍ കണ്ടാരപ്പളളി പ്രസിഡണ്ടായുളള ഷിക്കാഗോ കെ.സി.വൈ.എല്‍.ആണ് ഒന്നാം സ്ഥാനം നേടിയതി: മിസ്റര്‍ ക്നാ മല്‍സരത്തില്‍ ജോഷ് നെടിയകാലാ ഫസ്റ് റണ്ണര്‍ അപ്പ് ആയും മിസ്സ് ക്നാ മല്‍സരത്തില്‍ മിഷല്‍ കുളങ്ങര സെക്കന്റ് റണ്ണര്‍ അപ്പ് ആയും തിരഞ്ഞെടുക്കപ്പെട്ടു. വനിതകളുടെ വാശിയേറിയ വടംവലി മത്സരത്തില്‍ ലൌസി എലവുങ്കല്‍ നേതൃത്വം നല്കിയ ടീമും വോളിബോള്‍,ബാസ്ക്കറ്റ് ബോള്‍ മത്സരങ്ങളില്‍ മെറീനാ കളപ്പുരക്കല്‍ നേതൃത്വം നല്കിയ ടീമും ഷിക്കാഗോയ്ക്ക് വേണ്ടി ഒന്നാം സമ്മാനം നേടിയപ്പോള്‍ സിറിയക് കൂവക്കാട്ടില്‍,ജോണിക്കുട്ടി പിളളവീട്ടില്‍, എന്നിവര്‍ നേതൃത്വം നല്കിയ ഷട്ടില്‍ ബാറ്റ്മിന്റണ്‍ ടിം പുരുഷ വിഭാദത്തില്‍ ഒന്നാം സമ്മാനം നേടി, ജസ്സ് മോന്‍ പുമഠം,ജോണ്‍ കരമ്യാലില്‍,സിബി കദളിമറ്റം എന്നിവരുടെ ന്തൃത്വത്തില്‍ ഷിക്കാഗോയുടെ സ്പോര്‍ട്ട്സ് ടിം നിരവധി വ്യക്തിഗത ഇനങ്ങളിലും സമ്മാനം നേടുകയുണ്ടായി .ഇവ കൂടാതെ കണ്‍വന്‍ഷനിലെ നിരവധി സമ്മേളനങ്ങളില്‍ നിരവധി ഷിക്കാഗോ ക്നാനായക്കാര്‍ തങ്ങളുടെ പ്രാഗത്ഭ്യം തെളിയിച്ചു കെ.സി.സി.എന്‍.എ. റീജിയണല്‍ വൈസ്പ്രസിഡണ്ട്,ഉല്‍ഘാടന സമ്മേളനത്തില്‍ വിശിഷ്ടാത്ഥികളെ സദസ്സിനു പരിചയപ്പെടുത്തി ജോണിക്കുട്ടി പിളളവീട്ടില്‍ കലാമത്സരങ്ങളുടെ സംഘാടക ചുമതലയിലും സിബി കദളിമറ്റം കായിക മത്സര സംഘാടക ചുമതയിലും നാന്‍സി ചക്കുങ്കല്‍ എന്റര്‍ടെയിന്റ് മെന്റ് കമ്മറ്റി ചെയര്‍മാനായും തിളങ്ങി.മുന്‍ കെ.സിസി.എന്‍.എ പ്രസിഡണ്ട് കൂടിയായ ജോസ് കണിയാലി, ക്നാനായ സമുദായത്തിന്റെ ഭാവിയെക്കുറിച്ച് നടത്തിയ സെമിനാറിന്റെ മോഡറേറ്റര്‍ ആയിരുന്നു ജോര്‍ജ് തോട്ടപ്പുറം സമാപന സമ്മേളനത്തിലെ എം.സി ആയി തന്റെ പ്രാഗത്ഭ്യം തെളിയിച്ചു. സമാപന സമ്മേളനത്തില്‍ കെ.സി.എസ്. പ്രസിഡണ്ട് മേയമ്മ വെട്ടിക്കാട്ടില്‍ ചിക്കാഗോ കെ.സി.എസ്. നെ പ്രതിനിധീകരിച്ച് സംസാരിച്ചു. കണ്‍നവന്‍ഷനില്‍ സുവനീര്‍ കമ്മറ്റി കോ.ചെയര്‍ ആയി സ്റീഫന്‍ ചൊളളമ്പേല്‍ പ്രവര്‍ത്തിക്കുന്നു.സമാപന ദിനത്തെ ആവേശ ഭരിതമാക്കിയ ഗാനമേളയ്ക്ക് നേതൃത്വം നല്കിയത് ജയിംസ് തിരുനെല്ലിപ്പറമ്പില്‍ ആയിരുന്നു. ഏവരുടെയും പ്രശംസ പിടിച്ചുവാങ്ങിയ ഈ കണ്‍വന്‍ഷന് നേതൃത്വം നല്കിയത് കെ.സി.സി.എന്‍.എ. പ്രസിഡണ്ട് ജോര്‍ജ് നെല്ലാമറ്റവും കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ജിജു കൊളങ്ങായിലും ആയിരുന്നു. ഷൈജു ചെറിയത്തില്‍,അനില്‍ ആന്‍ഡ് വൃന്ദ എന്നിവര്‍ കള്‍ച്ചറല്‍ പ്രോഗ്രാമിന് വേണ്ട സാങ്കേതിക സഹായം നല്‍കി.നിരവധി കോ-ഓര്‍ഡിനേറ്റേഴ്സിന്റെയും വേളന്റിയേഴ്സിന്റെയും അനേകം മാസങ്ങളിലെ കഠിനാദ്ധ്വാനത്തിന്റെയും സര്‍വ്വോപരി ഏവരുടെയും സഹകരണവും മൂലമാണ് ഷിക്കാഗോ കെ.സി.എസ്.ന് ഇത്രയും നേട്ടങ്ങള്‍ കരസ്ഥമാക്കുവാന്‍ സാധിച്ചത്. എന്നും അവരുടെ കഠിനാദ്ധ്വാനത്തിനും സഹകരണത്തിനും ആത്മാര്‍ത്ഥമായ നന്ദി രേഖപ്പെടുത്തുന്നുവെന്ന് പ്രസിഡണ്ട് മേയമ്മ വെട്ടിക്കാട്ടും സെക്രട്ടറി ജോസ് തൂമ്പനാലും അറിയിച്ചു. റോയി ചേലമലയില്‍ |