ഷിക്കാഗോ: കെ സി എന്‍ എ യുടെ തെരഞ്ഞെടുപ്പ് തത്സമയം സംപ്രേഷണം ചെയ്തു കൊണ്ട് നോര്‍ത്ത് അമേരിക്കയിലെയും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെയും ക്നാനായക്കാര്‍ക്ക് ചരിത്ര മുഹുര്‍ത്തം സമ്മാനിച്ച ക്നാനായ വോയിസിന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അഭിനന്ദന പ്രവാഹം. വെബ് സൈറ്റ് ട്രാഫിക്കിന്റെ അവസാന വാക്കായ ഗൂഗിള്‍ വെബ് അനാലിറ്റിക്ക്സ് ന്റെ കണക്കു പ്രകാരം 6855 സന്ദര്‍ശനങ്ങള്‍ ( ഹിട്സ് അഥവാ ഓരോ പ്രാവശ്യം ക്ലിക്ക് ചെയ്യുന്നതിന്റെ കണക്ക്, അതിന്റെയും പല മടങ്ങുകള്‍ വരും ) തത്സമയം സംപ്രേഷണം ചെയ്ത ശനിയാഴ്ച്ച ഉണ്ടായിരുന്നു. തെരഞ്ഞെടുപ്പ് ഫലങ്ങള്‍ പ്രഖ്യാപിച്ച സമയത്ത് 775 കമ്പ്യുട്ടറുകളില്‍ തല്‍സമയ പ്രോഗ്രാം ഓടുന്നുണ്ടായിരുന്നു. ഏകദേശം ഉച്ചയോടെ ആരംഭിച്ച തല്‍സമയ സംപ്രേഷണത്തില്‍ പ്രതികൂല കാലാവസ്ഥയെയും അവഗണിച്ചുകൊണ്ട് നിരവധി ക്നാനായക്കാര്‍ സഹകരിച്ചു. ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നും ഫോണിലൂടെയും അനേകം ക്നാനായക്കാര്‍ തെരഞ്ഞെടുപ്പിന്റെ ആവേശത്തില്‍ പങ്കുകൊണ്ടു. കെ സി സി എന്‍ എ യുടെ ചരിത്രത്തില്‍ തന്നെ ഏറ്റവും വാശിയേറിയ തെരഞ്ഞെടുപ്പ് എന്ന് വിലയിരുത്തിയ ഈ വര്‍ഷത്തെ തെരഞ്ഞെടുപ്പിന്റെ വിവരങ്ങള്‍ അറിയാന്‍ നിരവധി പേര്‍ കംപ്യുട്ടറുകളുടെ മുന്‍പില്‍ നിലയുറപ്പിച്ചപ്പോള്‍ അത് നോര്‍ത്ത് അമേരിക്കയിലെ ക്നാനായ സമുഹത്തിന്റെ ചരിത്രം മാറ്റി കുറിക്കുകയായിരുന്നു. ഒരുപക്ഷെ വമ്പിച്ച ജന പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ ഒരു തെരഞ്ഞെടുപ്പായിരുന്നു ഇത്. തെരഞ്ഞെടുപ്പിനെ തുടര്‍ന്ന് ക്നാനായ സമുഹത്തിലെ നാനാതുറകളില്‍ നിന്നും ക്നാനായ വോയിസിന് നന്ദി അറിയിച്ചുകൊണ്ട് ഫോണുകളും ഈമൈലുകളും പ്രവഹിക്കുകയാണ്. തല്‍സമയ സംപ്രേഷണത്തിന് വേണ്ട സൌകര്യങ്ങള്‍ ഒരുക്കി തന്ന അറ്റ് ലാന്റയിലെ ക്നാനായ അസോസിയേഷനും ഇതിനു അവസരം ഒരുക്കിത്തന്ന കെ സി സി എന്‍ എ എക്സിക്യുട്ടിവിനും ക്നാനായ വോയിസ് മാനേജിംഗ് ഡയരക്ടര്‍ സാജു കണ്ണമ്പള്ളി എക്സിക്യുട്ടീവ് എഡിറ്റര്‍ അനില്‍ മറ്റത്തി കുന്നേല്‍ എന്നിവര്‍ നന്ദി രേഖപെടുത്തി. കൂടാതെ വീഡിയോ ഗ്രാഫി നിര്‍വ്വഹിച്ച സജി പണയ പറമ്പില്‍ ( ഫാന്‍സി വീഡിയോസ് ), അറ്റ് ലാന്‍റ എഡിറ്റര്‍ സാജു വട്ടകുന്നത്ത്, ഡിട്രോയിറ്റ് പ്രധിനിധി ബബ്ലൂ ചാക്കോ, ഇത്തവണത്തെ തെരഞ്ഞെടുപ്പ് തത്സമയം കാണിക്കണം എന്ന ആവശ്യവുമായി അതിനു വേണ്ട പ്രാഥമിക ചര്‍ച്ചകള്‍ തുടങ്ങിവയ്ക്കുകയും വളരെ യധികം പ്രോത്സാഹിപ്പിക്കുകയും ചെയ്ത ക്നാനായ വോയിസ് സാബ് എഡിറ്റര്‍ ജോര്‍ജ്ജ് തോട്ടപ്പുറം , സംപ്രേഷണം സ്പോണ്‍ സര്‍ ചെയ്ത കെ സി സി എന്‍ എ, പോള്‍ സന്‍ കുളങ്ങര, ഫ്രാന്‍സിസ് കിഴക്കേകുറ്റ്, സിറിയക്ക് കൂവക്കാട്ടില്‍ എന്നിവര്‍ക്കും ആഗോള ക്നാനായ സമൂഹത്തിന്റെ പേരിലുള്ള നന്ദി അറിയിക്കുന്നു. |