കെ. സി. സി. എന്‍. എ. തെരെഞ്ഞെടുപ്പ് ക്നാനായ വോയിസില്‍ തത്സമയം.

posted Mar 1, 2011, 8:28 PM by knanaya news   [ updated Mar 2, 2011, 6:29 PM by Saju Kannampally ]
അറ്റ്ലാന്റാ: നോര്‍ത്ത് അമേരിക്കയിലെ ക്നാനായ കത്തോലിക്കാ സമൂഹത്തിന്റെ കൂട്ടായ്മയും, മലയാളി അസോസിയേഷനുകളില്‍ അംഗസഖ്യകൊണ്ടും പ്രവര്‍ത്തനം കൊണ്ടും എന്നും മുന്‍പന്തിയില്‍ നില്‍ക്കുന്നതുമായ ക്നാനായ കാത്തലിക്ക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ സി സി എന്‍ എ)യുടെ 2011 ലെ തെരെഞ്ഞെടുപ്പ്, സഘടനയുടെ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിലെ ചരിത്രത്തിലാദ്യമായി തത്സമയം സംപ്രേക്ഷണം ചെയ്യപ്പെടുന്നു. അറ്റ്ലാന്റായില്‍  മാര്‍ച്ച് 5 ശനിയാഴ്ച്ച നടത്തപെടുന്ന തെരെഞ്ഞെടുപ്പ് ക്നാനായ സമുദായത്തിലെ പ്രഥമ ഓണ്‍ ലൈന്‍ ന}സ് പോര്‍ട്ടലായ ക്നാനായ വോയിസാണ് ലോകമെമ്പാടുമുള്ള ക്നാനായ സമുദായാംഗങ്ങള്‍ക്കായി ലൈവ് വീഡിയോ സം പ്രേക്ഷണം ചെയ്യുന്നത്. ശനിയാഴ്ച്ച രാവിലെ 10 മണി മുതല്‍ തെരെഞ്ഞെടുപ്പു വേദിയില്‍ നിന്നുള്ള തത്സമയ ദൃശ്യങ്ങള്‍, അഭിമുഖങ്ങള്‍, അഭിപ്രായപ്രകടനങ്ങള്‍ തുടങ്ങിയവ ക്നാനായ വോയിസിലൂടെ ലഭ്യമായി തുടങ്ങും. അമേരിക്കയിലേയും കാനഡായിലേയും വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തുന്ന ലോക്കല്‍ ക്നാനായ അസോസിയേഷനുകളിലെ നാഷ്ണല്‍ കൌണ്‍സില്‍ അംഗങ്ങളാണ് അടുത്ത രണ്ടു വര്‍ഷത്തേക്ക് നോര്‍ത്ത് അമേരിക്കയിലെ ക്നാനായ മക്കളുടെ ജ്വലിക്കുന്ന ശബ്ദമായ കെ സി സി എന്‍ എ യെ ആരു നയിക്കും എന്നു തീരുമാനിക്കുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ഷീന്‍സ് ആകശാല (ന}യോര്‍ക്ക്), ജോജോ വട്ടാടികുന്നേല്‍ (സാനോസ, കാലിഫോര്‍ണിയ), ടോമി മ്യാല്ക്കരപുറത്ത് (ടാമ്പാ, ഫ്ളോറിഡ) എന്നിവരുടെ നേതൃത്വത്തില്‍ സ്ഥാനാര്‍ത്ഥികളും നാഷ്ണല്‍ കൌണ്‍സില്‍ മെമ്പേഴ്സും തെരെഞ്ഞെടുപ്പിനായി തയ്യാറായി കഴിഞ്ഞു. അറ്റ്ലാന്റാ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ക്നാനായ കാത്തലിക്ക് അസോസിയേഷന്‍ ഓഫ് ജോര്‍ജ്ജിയാ ആണ് തെരെഞ്ഞെടുപ്പു ക്രമീകരണങ്ങള്‍ ചെയ്തിരിക്കുന്നത്. ലോകമെപാടുമുള്ള പ്രാവാസി ക്നാനായ സമൂഹത്തിന് എന്നും മാതൃകയും നേതൃതവും നല്കിപോന്ന കെ സി സി എന്‍ എ യെ ഇനി ആരുനയിക്കും എന്ന് അറിയുവാനായി ആഗോള ക്നാനായ സമൂഹം ആകാംഷയോടെ കാത്തിരിക്കുകയാണ്. തെരെഞ്ഞെടുപ്പിന്റെ തത്സമയ സം പ്രേക്ഷണത്തിന് ക്നാനായ വോയിസ് മാനേജിങ്ങ് ഡയറക്ടര്‍ സാജു കണ്ണപള്ളി, എക്സിക}ട്ടീവ് എഡിറ്റര്‍ അനില്‍ മറ്റത്തികുന്നേല്‍, അറ്റ്ലാന്റാ റീജിയണല്‍ എഡിറ്റര്‍ സാജു വട്ടകുന്നത്ത് എന്നിവര്‍ നേതൃത്വം നല്‍കും. ഷിക്കാഗോയിലെ പ്രമുഖ മലയാളി വീഡിയോ സ്ഥാപനമായ ഫാന്‍സി വീഡിയോസ് സാങ്കേതിക സഹായങ്ങള്‍ നല്‍കും.
ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ക്ക്  773-234-2685 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്

അനില്‍ മറ്റത്തികുന്നേല്‍

Comments