അറ്റ്ലാന്റാ : ക്നാനായ കാത്തലിക് അസ്സോസിയേഷന്‍ ഓഫ് ജോര്‍ജ്ജിയ പുതിയതായി തിരഞ്ഞെടുക്കപ്പെട്ട കെ. സി. സി. എന്‍. എ. ഭാരവാഹികള്‍ക്ക് ആവേശഭരിതമായ സ്വീകരണം നല്‍കുകയുണ്ടായി. മാര്‍ച്ച് 6-ാം തീയതി രാവിലെ 10.30 ന് നടന്ന ദിവ്യബലിയെ തുടര്‍ന്ന് പരീഷ് ഹാളില്‍ വച്ച് നടന്ന ചടങ്ങില്‍ അസോസിയേഷന്‍ പ്രസിഡന്റ് ഫിലിപ്പ് ചാക്കച്ചേരില്‍ അദ്ധ്യക്ഷത വഹിച്ചു. ആവേശഭരിതമായ തിരഞ്ഞെടുപ്പിനെ തുടര്‍ന്ന് വിജയിച്ച ഡോ. ഷീന്‍സ് ആകശാല പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയില്‍ ജോജി മണലേല്‍, സിബി വാഴപ്പള്ളില്‍, നോയല്‍ ചാരാത്ത്, നിമി തുരുത്തുവേലില്‍ എന്നിവരാണ് മറ്റ് സാരഥികള്‍. നോര്‍ത്ത് അമേരിക്കയില്‍ ആദ്യ സ്വീകരണമാണ് അറ്റ്നാന്റയില്‍ നടന്നത്. അടുത്ത രണ്ട് വര്‍ഷത്തേയ്ക്ക് സഭയ്ക്കും സമുദായത്തിനുംവേണ്ടി വിപുലങ്ങളായ പരിപാടികളാണ് പുതിയ ഭരണസമിതി ആവിഷ്ക്കരിച്ചിരിക്കുന്നത്. മുന്‍പോട്ടുള്ള പ്രയാണത്തില്‍ നോര്‍ത്ത് അമേരിക്കയിലെ എല്ലാ ക്നാനായ മക്കളുടെയും പിന്തുണ നിയുക്ത പ്രസിഡന്റ് ഡോ. ഷീന്‍സ് ആകശാല അഭ്യര്‍ത്ഥിക്കുകയുണ്ടായി. ഇടവക വികാരി ഫാ. എബി വടക്കേക്കര, കെ. സി. സി. എന്‍. എ. മുന്‍ പ്രസിഡന്റ് ജോയി വാച്ചാച്ചിറ, വിമന്‍സ് ഫോറം ഭാരവാഹികളായ ഗ്രേസി വാച്ചാച്ചിറ, ലിസ്സി തോട്ടപ്പുറം, മെര്‍ളി കല്ലറ കാണിയില്‍, റീജണല്‍ വൈസ് പ്രസിഡന്റ് ബേബി ഇല്ലിക്കാട്ടില്‍ എന്നിവര്‍ പുതിയ ഭരണസമിതിക്ക് ആശംസകള്‍ നേര്‍ന്നു. പുതിയ ഭാരവാഹികള്‍ സ്വീകരണത്തിന് നന്ദി രേഖപ്പെടുത്തി. അസ്സോസിയേഷന്‍ സെക്രട്ടറി ഷാജന്‍ പൂവത്തും മൂട്ടില്‍ പരിപാടികല്‍ക്ക് നേതൃത്വം നല്‍കി. ബിജു വെള്ളാപ്പള്ളിക്കുഴിയില്‍ ഏവര്‍ക്കും കൃതജ്ഞത രേഖപ്പെടുത്തി. സ്നേഹവിരുന്നോടെ പരിപാടികള്‍ക്ക് തിരശ്ശീല വീണു. |