കെ.സി.വൈ.എല്‍ പ്രസിഡന്റ്‌ കെ.സി.സി.എന്‍.എ കണ്‍വന്‍ഷനില്‍ പങ്കെടുക്കും

posted Jul 19, 2010, 7:04 AM by Saju Kannampally   [ updated Aug 14, 2010, 8:30 AM ]


 വടക്കേ അമേരിക്കയിലെ ഡാളസില്‍ 2010 ജൂലൈ 22 മുതല്‍ 25 വരെ നടക്കുന്ന ഒന്‍പതാമത്‌ കെ.സി.സി.എന്‍.എ കണ്‍വന്‍ഷനില്‍ കെ.സി.വൈ.എല്‍ കോട്ടയം അതിരൂപതാ പ്രസിഡന്റ്‌ ജേക്കബ്‌ തോമസ്‌ വാണിയംപുരയിടത്തില്‍ പങ്കെടുക്കും.  കെ.സി.സി.എന്‍.എ കണ്‍വന്‍ഷനുകളുടെ ചരിത്രത്തില്‍ ആദ്യമായിട്ടാണ്‌ ഭരണ കാലയളവില്‍ തന്നെ ഒരു കെ.സി.വൈ.എല്‍ ഭാരവാഹി കണ്‍വന്‍ഷനില്‍ പങ്കെടുക്കുന്നത്‌.  2008 മുതല്‍ കെ.സി.വൈ.എല്‍ അതിരൂപതാ പ്രസിഡന്റായി സേവനം ചെയ്യുന്ന മറ്റക്കര ഇടവകാംഗമായ ജേക്കബ്‌ വാണിയംപുരയിടത്തില്‍ കേരള സംസ്ഥാന റവന്യു വകുപ്പില്‍ സ്‌പെഷ്യല്‍ വില്ലേജ്‌ ഓഫീസറായി ജോലി ചെയ്യുന്നു.  നാല്‌ പതിറ്റാണ്ടുകളായുളള കെ.സി.വൈ.എല്‍ സംഘടനയുടെ ചരിത്രത്തില്‍ എല്ലാ ഭാരവാഹികളും വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ചരിത്ര സമിതിക്ക്‌ നേതൃത്വം നല്‍കുന്ന ക്‌നാനായ യുവനേതാവിന്റെ സാന്നിദ്ധ്യം വടക്കേ അമേരിക്കയിലെ യുവജനങ്ങള്‍ക്ക്‌ ഉണര്‍വ്വേകുമെന്നതില്‍ സംശയമില്ല.

സൈമണ്‍ അറുപുര

Comments