കെ സി വൈ എല്‍ പ്രവര്‍ ത്താനോ ല്‍ഘാടനം ഇറ്റലിയില്‍ ഉജ്വലമായി

posted Dec 18, 2009, 1:24 PM by Saju Kannampally
 
 
റോം : കെ. സി .വൈ .എല്ലിന്റെ  നാല്പതാം ജന്മദിനം ആഘോഷിക്കുന്ന ഈ വേളയില്‍ ഇറ്റലിയില്‍ ഉള്ള ക്നാനായ കത്തോലിക്കാ യുവജനങ്ങളെ ഒരു കുടകീഴില്‍ അണിനിരത്തുന്നതിനായ് കത്തോലിക്കാ സഭയുടെ സിരാകേന്ദ്രമായ ഇറ്റലിയില്‍ കെ. സി .വൈ .എല്‍ രൂപികരിച്ചു .ഫാ. ജിജോ നെല്ലിക്കകണ്ടത്തിലിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ കെ സി വൈ എല്‍ രൂപികരിക്കുകയും അടുത്ത വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കുകയും ചെയ്തു. ഡെന്നിസ് ജോസഫ്‌ മണലേല്‍, ഷിജിമോള്‍ ഷാജി വലിയപുത്തന്‍പുരയില്‍, ജീവന്‍ പി ജോസ് പാലനില്‍ക്കുംതടത്തില്‍ ,ഷോമിക സൈമണ്‍ കിഴക്കെക്കാട്ടില്‍ ,സിജോ ജോസ് ഇടച്ചെരില്‍ എന്നിവര്‍ യഥാക്രമം പ്രസിഡന്റ്‌ ,വൈസ് പ്രസിഡന്റ്‌ ,സെക്രട്ടറി  ,ജോയിന്റ് സെക്രട്ടറി ,ട്രെഷേര്ര്‍ എന്നി സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കപെട്ടു .ഫാ .ബിജോ കൊച്ചാധംപള്ളിയില്‍ ,സി. ലേഖ എന്നിവരെ യഥാക്രമം ജോയിന്റ് ചാപ്ലിന്‍ സിസ്റ്റര്‍ അഡ്വൈസര്‍ എന്നി സ്ഥാനങ്ങളില്‍ നിയമിച്ചു.
 
                                                6 -12 -2009 ഇല്‍പ്രഥമ പൊതുയോഗവും പ്രവര്‍ത്തനോദ്ഘാടനം  നടന്നു. ഡെന്നിസ് ജോസഫ്‌ മണലേല്‍ന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സിജോ ജോസ് ഇടച്ചെരില്‍  സ്വാഗതം ആശംസിക്കുകയും ശ്രീ .സിറിയക് കല്ലട (കെ സി എഐ പ്രസിഡന്റ്‌) പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കുകയും ഫാ .ജിജോ നെല്ലിക്കകണ്ടം മുഖ്യ പ്രഭാഷണം നടത്തുകയും ,ജീവന്‍ പി ജോസ് കൃതജ്ത അര്‍പ്പിക്കുകയും ചെയ്തു .ഫാ.മാത്യു  പിട്ടാപിള്ളി  യുവജന സംഘടനകളുടെ ലക്ഷ്യവും പ്രവര്‍ത്തനശൈലിയും എന്ന വിഷയത്തില്‍ ക്ലാസ്സ്‌ നയിക്കുകയും ചെയ്തു 
 
Comments