കിഡ്സ് ക്ളബ് & കെ.സി.ജെ.എല്‍ മീറ്റിംഗ് വര്‍ണ്ണശബളമായി

posted Mar 15, 2011, 9:43 PM by Knanaya Voice   [ updated Mar 16, 2011, 10:50 PM by Anil Mattathikunnel ]
ചിക്കാഗോ: കെ.സി.എസിന്റെ പോഷകസംഘടനകളായ കിഡ്സ് ക്ളബിന്റെയും, കെ.സി.ജെ.എല്‍ ന്റെയും ആഭിമുഖ്യത്തില്‍ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് മാര്‍ച്ച് 11 വെള്ളിയാഴ്ച നടന്ന പരിപാടി ക്നാനായ മക്കളുടെ സജീവ പങ്കാളിത്തം കൊണ്ടും വ്യത്യസ്തവും പുതുമയാര്‍ന്നതുമായ പരിപാടികള്‍ കൊണ്ടും വര്‍ണ്ണ ശബളമായി മാറി. കിഡ്സ് ക്ളബിന്റെ കോര്‍ഡിനേറ്റേഴ്സായ സിറിയക്ക് കീഴങ്ങാട്ടിന്റെയും റ്റാനിയ പുത്തന്‍പറമ്പിലിന്റെയും നേതൃത്വത്തില്‍ നടന്ന കിഡ്സ് ക്ളബിന്റെ പരിപാടിയില്‍ 250 ല്‍ പരം കുട്ടികള്‍ പങ്കെടുത്തു. പ്രമുഖ മജീഷ്യനായ ഷോണ്‍ മാസ്റേഴ്സണ്‍  അവതരിപ്പിച്ച മാജിക്ഷോ നിത്യജീവിതത്തില്‍ കുട്ടികള്‍ അറിഞ്ഞിരിക്കേണ്ട വിഷയങ്ങള്‍ പ്രതിപാദിക്കുന്നതായിരുന്നു. ജോസ്മി ഇടുക്കുതറയിലും ബിന്‍സി പൂത്തുറയിലും കോര്‍ഡിനേറ്റേഴ്സായ ക്നാനായ കാത്തലിക് ജൂനിയര്‍ ലീഗിന്റെ (കെ.സി.ജെ.എല്‍) പരിപാടികള്‍ ടീനേജിലേയ്ക്ക് കടക്കുന്ന കുട്ടികള്‍ നേരിടുന്ന പ്രശ്നങ്ങളെ ആസ്പദമാക്കിയുള്ള കലാപരിപാടികള്‍ ആയിരുന്നു. നൂറില്‍പരം കുട്ടികള്‍ പങ്കെടുത്ത കെ.സി.ജെ.എല്‍ മീറ്റിംഗില്‍ സാമുദായിക തനിമയും പൈതൃകവും കുട്ടികളില്‍ വളര്‍ത്തുന്നതിനാവശ്യമായ കലാപരിപാടികളും ഉള്‍ക്കൊള്ളിച്ചിരുന്നു. കിഡ്സ് ക്ളബിന്റെയും കെ.സി.ജെ.എല്‍ ന്റെയും മീറ്റിംഗുകള്‍ക്കുശേഷം ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ജനിച്ച കുട്ടികളുടെ ജന്മദിനം ആഘോഷിച്ചു. എല്ലാ മാസത്തിലേയും മൂന്നാമത്തെ വെള്ളിയാഴ്ച കിഡ്സ് ക്ളബിന്റെയും, കെ.സി.ജെ.എല്‍ ന്റെയും മീറ്റിംഗുകള്‍ വ്യത്യസ്തങ്ങളായ പരിപാടികളോടെ നടത്തുവാന്‍ തീരുമാനിച്ചു. കെ.സി.എസ് എക്സിക്യൂട്ടീവ് അംഗങ്ങളായ സിറിയക്ക് കൂവക്കാട്ടില്‍, ബിനു പൂത്തുറയില്‍, സൈമണ്‍ മുട്ടത്തില്‍, മത്യാസ് പുല്ലാപ്പള്ളി, ജോമോന്‍ തൊടുകയില്‍ എന്നിവര്‍ പരിപാടികളുടെ വിജയത്തിനായി കോര്‍ഡിനേറ്റേഴ്സിന് പൂര്‍ണ്ണ പിന്തുണനല്കി  പ്രവര്‍ത്തിച്ചു.

സൈമണ്‍ മുട്ടത്തില്‍


Comments