ചിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ആദ്യകാല മലയാളി സംഘടനകളില്‍ ഒന്നായ ചിക്കാഗോ മലയാളി അസോസിയേഷന്‍ തെരെഞ്ഞെടുപ്പില്‍ കിടങ്ങൂര്‍ നിവാസികള്‍ക്ക് വന്‍ വിജയം.ചിക്കാഗോ മലയാളി അസോസിയേഷ ന്റെ സെക്രട്ടറിയായ ജോര്‍ജ് തോട്ടപ്പുറവും(കട്ടച്ചിറ) ബോര്‍ഡിലേയ്ക്ക് ജോസ് സൈമണ്‍ മുണ്ടപ്ളാക്കില്‍(കൂടല്ലൂര്‍) അലക്സ് പായ്ക്കാട്ട്(കിടങ്ങൂര്‍) എന്നിവരും വന്‍ ഭൂരിപക്ഷത്തില്‍ തെരെഞ്ഞെടുക്കപ്പെട്ടു.ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ മുന്‍ ജനറല്‍ സെക്രട്ടറിയായ ജോര്‍ജ് തോട്ടപ്പുറം ഇപ്പോള്‍ ബാബു ചാഴിക്കാടന്‍ ഫൌണ്ടേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്കയുടെ ജനറല്‍ സെക്രട്ടറി പ്രവാസി കേരളാ കോണ്‍ഗ്രസ്,വൈസ് പ്രസിഡണ്ട്,ക്നാനായ കാത്തലിക് റീജിയണ്‍ പി.ആര്‍.ഒ. എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു വരുന്നു.ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി ലെജിസ്ളേറ്റീവ് ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ കൂടിയാണ് അലക്സ് പായ്ക്കാട്ട്.ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ നാഷണല്‍ കൌണ്‍സില്‍ മെമ്പറു കൂടിയാണ് ജോസ് സൈമണ്‍ മുണ്ടപ്ളാക്കില്‍. ജോര്‍ജ് തോട്ടപ്പുറം 847975 9239 |