ലൂയീസ്വില്‍: ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് അറ്റ്ലാര്‍ജിന്റെ (കെസിഎഎഎല്‍) അടുത്ത രണ്ടുവര്‍ഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. സാജൂ പീറ്റര്‍ ചെമ്മലക്കുഴി (പ്രസിഡന്റ്-ടെക്സാസ്), ഫിലിപ്പ് കാലായില്‍ (വൈസ് പ്രസിഡന്റ്-കെന്റക്കി), ജിം തൊടുകയില്‍ (ജനറല്‍ സെക്രട്ടറി-ടെക്സാസ്), ജോസ് ജോസഫ് വലിയവീട്ടില്‍ (ട്രഷറര്‍-ടെക്സാസ്), ജിഫി പച്ചിക്കര (ജോയിന്റ് സെക്രട്ടറി-ഇല്ലിനോയിസ്) എന്നിവരാണ് പുതിയ ഭാരവാഹികള്‍. നോര്‍ത്ത് അമേരിക്കന്‍ മുഖ്യധാരയില്‍ പ്രവര്‍ത്തിക്കുന്ന ക്നാനായ കാത്തലിക് അസോസിയേഷനുകളില്‍ നിന്നും 150 മൈലിന് പുറത്ത് താമസിക്കുന്നവരെ പ്രതിനിധീകരിക്കുന്ന സംഘടനയാണ് ക്നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് അറ്റ്ലാര്‍ജ് എന്ന് പ്രസിഡന്റ് സാജു പീറ്റര്‍ അറിയിച്ചു. മേല്‍പറഞ്ഞ പരിധിക്ക് പുറത്ത് താമസിക്കുന്ന, ഇതുവരെ അംഗത്വം എടുത്തിട്ടില്ലാത്ത ക്നാനായക്കാര്‍ അംഗത്വത്തിനുവേണ്ടി ബന്ധപ്പെടുക: സാജൂ പീറ്റര്‍ (956 289 9285), ജിം തൊടുകയില്‍ (956 587 1000). |