ക്നാനായ അസോസിയേഷന്‍ ഓഫ് മെല്‍ബണിന് പുതിയ നേതൃത്വം

posted Nov 24, 2010, 10:31 PM by Knanaya Voice   [ updated Nov 24, 2010, 10:40 PM ]
മെല്‍ബണ്‍: ക്നാനായ അസോസിയേഷന്‍ ഓഫ് മെല്‍ബണ്‍ ഓസ്ട്രേലിയായുടെ അടുത്ത് രണ്ട് വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. മെല്‍ബണിലെ ക്ളയിറ്റണ്‍ സെന്റ് പീറ്റേഴ്സ് ഹാളില്‍ ചേര്‍ന്ന ജനറല്‍ബോഡിയാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. വരണാധികാരികളായ സജിമോന്‍ ജോസഫും, ജോബിന്‍ പൂഴിക്കുന്നേലും തിരഞ്ഞെടുപ്പിന് നേതൃത്വം നല്‍കി. പ്രസിഡന്റായി സജിമോന്‍ ജോസഫ് വയലുങ്കലും, വൈസ് പ്രസിഡന്റായി സജി കുന്നുപുറവും, സെക്രട്ടറി ടോം ലൂക്കോസ് തമ്പലക്കാട്ടം, ട്രഷറര്‍ ആയി സജിമോന്‍ ജോണ്‍ പുളിമൂട്ടിലും, ജോയിന്റ് സെക്രട്ടറി മിനി സജി ഇല്ലിപറമ്പിലും, റീജിയണല്‍ കോര്‍ഡിനേറ്റര്‍മാരായി റെജി തോമസ് ചോട്ടാനിക്കലും, സജീവ് സൈമണ്‍ മംഗലത്തും, സുനു സൈമണ്‍ ഉറവക്കുഴിയിലും, ടിനു തെരേസ്സാ വെട്ടിക്കലും തിരഞ്ഞെടുക്കപ്പെട്ടു. ഫാ. സ്റ്റീഫന്‍ കണ്ടാരപ്പള്ളിയുടേയും, ഫാ. ജയിംസ് തടത്തിലിന്റേയും നേതൃത്വത്തില്‍ വി. കുര്‍ബാനയോടുകൂടിയാണ് പൊതുയോഗം ആരംഭിച്ചത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട സജിമോന്‍ വയലുങ്കല്‍ അസോസിയേഷന്റെ മുന്‍ട്രഷററും മലയാളി അസോസിയേഷന്റെ കമ്മറ്റി മെമ്പറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. സെന്റ് തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ പാരീഷ് കൌണ്‍സില്‍ മെമ്പറായും, ഹില്‍ക്രസ്റ്റ് ക്രിസ്റ്റ്യന്‍ കോളേജിന്റെ ഐ ടി റിപ്പോര്‍ട്ട് മാനേജര്‍ ആയി ഇപ്പോഴും സേവനം അനുഷ്ഠിക്കുന്നു. ഈ ആഴ്ച ആരംഭിക്കുന്ന ക്രിസ്തുമസ് കരോള്‍ വിജയമാക്കാന്‍ എല്ലാ അംഗങ്ങളും സഹകരിക്കണമെന്ന് കമ്മറ്റി അഭ്യര്‍ത്ഥിച്ചു.

റെജി പാറയ്ക്കല്‍

 

Comments