ക്നാനായ അസോസിയേഷന്‍ ഓഫ് സൌത്ത് ഓസ്ട്രേലിയയ്ക്ക് പുതിയ സാരഥികള്‍

posted Jan 20, 2011, 4:37 AM by Knanaya Voice
അഡെലെയ്ഡ് : ക്നാനായ അസോസിയേഷന്‍ ഓഫ് സൌത്ത് ഓസ്ട്രേലിയ (കാസാ) യുടെ രണ്ടാമത് വാര്‍ഷിക പൊതുയോഗവും ക്രിസ്തുമസ് -പുതുവത്സരാഘോഷവും സംയുക്തമായി ബ്രോഡ്വ്യൂവിലുള്ള സെന്റ് ഫിലിപ്പ് ആംഗ്ളിക്കന്‍ ചര്‍ച്ചില്‍ വിവിധ കലാപരിപടികളോടെ സമുചിതമായി ആഘോഷിച്ചു. ഈ സമ്മേളനത്തില്‍ പുതിയ കമ്മറ്റിയെ തിരഞ്ഞെടുക്കുകയും ചെയ്തു. ജയിംസ് വെളിയത്ത് (പ്രസിഡന്റ്), ജിന്‍സ് ബിജു (വൈസ് പ്രസിഡന്റ്), സെല്‍വിന്‍ മാത്യു (സെക്രട്ടറി), സിറിയക് മാത്യു (ട്രഷറര്‍), സിബി മാത്യു (കമ്മിറ്റി മെമ്പര്‍), ഫിലിപ്പ് മാനുവല്‍ (ജോ. സെക്രട്ടറി), ബിബി സ്റ്റീബി (പ്രോഗ്രാം കോര്‍ഡിനേറ്റര്‍), അരുണിമ ജോസ് (അസി.  പ്രോഗ്രാം കോര്‍ഡിനേറ്റര്‍) എന്നിവരാണ് പുതിയ ഭാരവാഹികള്‍. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ജോസ് ചാക്കോയുടെയും വൈസ് പ്രസിഡന്റ് മെയ്സി അലക്സിന്റെയും നേതൃത്വത്തിലാണ്. ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചത്.
Comments