ക്നാനായ കൺവൻഷൻ: യൂണിറ്റുകൾ ആവേശത്തിൽ

posted Aug 8, 2009, 7:16 AM by Saju Kannampally   [ updated Aug 8, 2009, 7:18 AM ]
മാൽവെൺഹിൽസ്‌: ഒരു വർഷത്തെ കാത്തിരിപ്പിനുശേഷം ക്നാനായ കത്തോലിക്ക സമുദായാംഗങ്ങളുടെ സംഗമവേദിയാകുന്ന മാൽവെൺഹിൽസിൽ ഇത്തവണ ചരിത്ര മുഹൂർത്തത്തിനു സാക്ഷ്യം വഹിക്കും. മാസങ്ങളായി വിവിധ യൂണിറ്റുകൾ മത്സരബുദ്ധിയാൽ വിവിധ തരത്തിലുള്ള പരിശീലനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നു.
കൺവേൺഷൻ ജാഥയിൽ തങ്ങളുടെ ടീമിന്റെ പ്രകടനം എല്ലാ യൂണിറ്റുകളും അതീവ രഹസ്യമായി കൈകാര്യം ചെയ്യുന്നു. ടാബ്ലോകളും, പ്രച്ഛന്ന വേഷങ്ങളും, നൃത്തങ്ങളും ആകർഷകമായ വസ്ത്രാലങ്കാരങ്ങളും ടീമിന്റെ പ്രകടനത്തെ മനോഹരമാക്കുമെന്ന്‌ യൂണിറ്റ്‌ ഭാരവാഹികൾ പ്രത്യാശ പ്രകടിപ്പിക്കുന്നു.

                  യൂണിറ്റുകൾ തമ്മിലുള്ള മത്സരം നിൽക്കുമ്പോഴും തങ്ങളുടെ റീജയന്റെ ശക്തി കാണിക്കുവാനും ഇത്തവണ മാൽവെൺഹിൽസ്‌ വേദിയാകും. നിലവിൽ റീജിയണുകൾ ഇല്ലെങ്കിലും പലരും റീജയൺ അടിസ്ഥാനത്തിൽ യോഗം ചേരുന്ന പ്രവണത നിൽക്കുന്ന സാഹചര്യത്തിൽ റീജയണുകൾ ആവിശ്യമാണെന്ന അഭിപ്രായം ശക്തമായി നിലനിൽക്കുന്നു.

              നിലവിലുള്ള യു.കെ.കെ.സി.എ. ഭാരവാഹികളുടെ പ്രവർത്തനം ഡിസംബറിൽ പൂർത്തിയാകുന്നതിൽ അടുത്ത വർഷത്തെ സ്ഥാനമോഹികൾ പലരും സജീവമായി രംഗത്ത്‌ വന്നുകഴിഞ്ഞു. ആയതിനാൽതന്നെ മത്സരരംഗത്ത്‌ നിൽക്കുന്നവർ തങ്ങളുടെ യൂണിറ്റിന്റെ സജീവ പങ്കാളിത്തം ഉറപ്പാക്കുന്നു.

                മുൻവർഷത്തെ കൺവേൺഷനുകളെ അപേക്ഷിച്ച്‌ ക്നാനായ സമുദായാംഗങ്ങളായ നിരവധി വൈദികർ ഇത്തവണ പങ്കെടുക്കുന്നുണ്ട്‌. ഒപ്പം ഒരു ആർച്ച്‌ ബിഷപ്പും ഒരു മെത്രാനും. ഇപ്പോൾ ഒഴിവുദിവസങ്ങളിൽ ക്നാനായ യൂണിറ്റുകളിൽ ഒത്തുതിരിച്ചവർ എന്ന ഗാനാലാപനവും റിഹേഴ്സലുകളുമായി ആഗസ്റ്റ്‌ 22-നെ കാത്തിരിക്കുന്നു
 
 
 സഖറിയ പുത്തെന്‍കളം
Comments