ക്നാനായ കണ്‍വന്‍ഷനിലെ കള്‍ച്ചറല്‍ പ്രോഗ്രാം ചരിത്രത്തില്‍ ഇടംപിടിച്ചു

posted Jul 27, 2010, 1:42 PM by Saju Kannampally   [ updated Jul 27, 2010, 8:13 PM by Anil Mattathikunnel ]
9-ാമത് ക്നാനായ കണ്‍വന്‍ഷനിലെ കള്‍ച്ചറല്‍ പ്രോഗ്രാം ചരിത്രത്തില്‍ ഇടംപിടിച്ചു. 3 ദിവസങ്ങളില്‍ നടക്കുന്ന കള്‍ച്ചറല്‍ പ്രോഗ്രാമില്‍ 16 യൂണിറ്റുകളില്‍നിന്നായി മൂവായിരത്തോളം കലാകാരന്മാരും കലാകാരികളുമാണ് പ്രോഗ്രാമുകള്‍ അവതരിപ്പിച്ചത് . 12 മണിക്കൂര്‍ പ്രോഗ്രാമിനു മാത്രമായി മാറ്റിവച്ചിരിക്കുന്നു. മാസങ്ങള്‍ നീണ്ട പരിശീലനത്തിന് ശേഷം പാളിച്ചകള്‍ എല്ലാം ഒഴിവാക്കി ഏറ്റവും മനോഹരമായ രീതിയിലാണ് ഓരോ യൂണിറ്റുകളും അരങ്ങില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചത്. ഈ വര്‍ഷം ചിക്കാഗോ, ന്യൂയോര്‍ക്ക്, ഹൂസ്റണ്‍ യൂണിറ്റുകളാണ് 100 മിനിട്ട് പ്രാഗ്രാമുകള്‍ അവതരിപ്പിച്ചത്. ഏറ്റവും കൂടുതല്‍ പോയിന്റുകളോടെ ചിക്കാഗോ ഒന്നാം സ്ഥാനത്തെത്തി.

Comments