ക്നാനായ കണ്‍വന്‍ഷനിലേക്ക് സ്വാഗതം

posted Jun 27, 2010, 10:33 PM by Knanaya Voice   [ updated Jun 27, 2010, 11:18 PM by Anil Mattathikunnel ]
ഡാളസ് ക്നാനായ കണ്‍വന്‍ഷന്‍ വന്‍വിജയമാക്കി മാറ്റുവാനുളള ക്രമീകരണങ്ങള്‍ ഊര്‍ജ്ജസ്വലമായി നടന്നുവരുന്നു.നിരവധി പ്രത്യേകതകള്‍ ഈ കണ്‍വന്‍ഷനെ സംബന്ധിച്ചിടത്തോളം ചൂണ്ടികാണിക്കുവാന്‍ സാധിക്കും.ഏറ്റവും അധികം ക്നാനായ കുടുംബങ്ങള്‍ പങ്കെടുക്കുന്നു, കൂടാതെ മറ്റ് വിദേശരാജ്യങ്ങളില്‍ നിന്നുളള ഏറ്റവും അധികം ക്നാനായ പ്രതിനിധികള്‍ പങ്കെടുക്കുന്ന കണ്‍വന്‍ഷനാണിത്. കോട്ടയം അതിരൂപതയുടെ ശതാബ്ദി ആഘോഷങ്ങള്‍ക്ക്  അമേരിക്കന്‍ ക്നാനായ സമൂഹം തുടക്കം കുറിക്കുന്നതും ഈ കണ്‍വന്‍ഷനില്‍ വച്ചാണ്. ഈ കണ്‍വന്‍ഷന്‍ ചരിത്ര സംഭവമാക്കിമാറ്റുവാന്‍ അമേരിക്കയിലെ ക്നാനായ കത്തോലിക്കാ സംഘടനകള്‍ കെ.സി.സി.എന്‍.എയ്ക്ക് നല്കിയ പിന്തുണയ്ക്കും സഹകരണത്തിനും ഞാന്‍  പ്രത്യേകം നന്ദി പറയുന്നു. കാനാനായ സമൂഹത്തിന്റെ സാംസ്കാരീക പൈതൃകവും പാരമ്പര്യങ്ങളും കാത്തുസൂക്ഷിച്ചുകൊണ്ട് ശക്തമായി നമുക്ക് മുന്നേറാം. ജൂലൈ 22 മുതല്‍ 25 വരെയുളള ദിനങ്ങള്‍ അവിസ്മരണീയമായി മാറട്ടെ എന്ന് ഞാന്‍ ആശംസിക്കുന്നു.എല്ലാവര്‍ക്കും ഒരിക്കല്‍കൂടി ഹൃദ്യമായ സ്വാഗതം.
ജോര്‍ജ് നെല്ലാമറ്റം
(കെ.സി.സി.എന്‍.എ.പ്രസിഡണ്ട്)
Comments