അമേരിക്കന്‍ ക്നാനായ കാത്തലിക് വുമന്‍സ് ഫോറത്തിന്റെ അടുത്ത രണ്ട് വര്‍ഷത്തേയ്ക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനായുള്ള തെരഞ്ഞെടപ്പ് സമ്മേളനം ഫെബ്രുവരി 5 ന് ഹ്യൂസ്റ്റണില്‍ നടക്കും. ദേശീയ തലത്തിലുള്ള ഈ തെരഞ്ഞെടുപ്പില്‍ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി, ജോ. സെക്രട്ടറി, ട്രഷറര്‍ എന്നീ സ്ഥാനങ്ങളിലേയ്ക്കാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. ഹ്യൂസ്റ്റണിലെ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ രാവിലെ 10 മണിക്ക് തെരഞ്ഞെടുപ്പ് ക്രമീകരണങ്ങള്‍ ആരംഭിക്കും. അമേരിക്കയിലെ വിവിധ സ്ഥലങ്ങളിലെ ക്നാനായ അസോസിയേഷന്റെ കീഴിലുള്ള വിനാതാ ഫോറം ഭാരവാഹികളാണ് തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നത്. തെരഞ്ഞെടുപ്പ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് മേരി മഠത്തില്‍പറമ്പില്‍ (224 628 0271), ഡെല്ലാ നെടിയകാലായില്‍ (847 205 9237) ലൂസി കറുകപ്പറമ്പില്‍ (713 874 4747) എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്. Address : Knanaya Catholic Community Centre, 2210 Stafford Shire Rd, Missouri City, TX - 77440
ഡെല്ലാ നെടിയകാലായില്‍ |