ഓക് ലാന്റ് : എ.ഡി.345-ല്‍ സിറിയയിലെ ക്നായിയില്‍ നിന്നും കേരളത്തിലേയ്ക്കു കുടിയേറിയ ക്നാനായ ജനതയ്ക്ക് 1911-ല്‍ വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ അനുവദിച്ചു നല്‍കിയ കോട്ടയം രൂപതയുടെ ശതാബ്ദിയാഘോഷങ്ങള്‍ ലോകമെമ്പാടും ആരംഭിച്ചു കഴിഞ്ഞു. ന്യാസിലാന്റിലെ ശതാബ്ദിയാഘോഷങ്ങളുടെ ഭാഗമായി ക്നാനായ കത്തോലിക്കാ അസോസിയേഷന്‍ ഒക്ടോബര്‍ 8,9,10 തീയതികളില്‍ ബെ.ഓഫ് ഐലന്റിലേയ്ക്ക് കുടിയേറ്റ അനുസ്മരണ യാത്ര സംഘടിപ്പിക്കുന്നു. ന്യൂസിലാന്റിലെ മുഴുവന്‍ ക്നാനായ സമുദായ അംഗങ്ങളും 8-ാം തീയതി രാവിലെ ഓക് ലാന്റില്‍ ഒത്തുചേര്‍ന്ന് യാത്ര ആരംഭിക്കും. റെസല്‍, പാഹിയ, ഫാങ്കരെ എന്നി വിടങ്ങള്‍ സന്ദര്‍ശിച്ച് 10-ാം തീയതി വൈകുന്നേരം ഓക് ലാന്റില്‍ തിരിച്ചെത്തും. 9-ാം തീയതി ശനിയാഴ്ച പാഹിയയിലെ ക്നായി തോമാ നഗറില്‍ നിന്നും ആരംഭിക്കുന്ന ബോട്ടുയാത്രയാണ് കുടിയേറ്റ അനുസ്മരണയാത്രയില്‍ എന്ന ശതാബ്ദി മുദ്രാവാക്യത്തില്‍ അധിഷ്ഠിതമായ പ്രോഗ്രാമുകളായിരിക്കും യാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും ഭാരവാഹികള്‍ അറിയിച്ചു. യാത്രയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന സമുദായാംഗങ്ങള്‍ ബിജോമോന്‍ ചേന്നാത്ത് ( 02102606682) ജോബി സിറിയക്(09-2787701) സാജു പാറയില്‍ (07-8439441) സാജന്‍ കുര്യന്‍ ( 0211468068) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്. |