ക്നാനായ കുടുംബയോഗം ഈസ്റ്റര്‍ ആഘോഷം

posted Apr 5, 2009, 8:57 AM by Saju Kannampally   [ updated Apr 5, 2009, 10:03 AM by Unknown user ]
 
 
ലിവര്‍പൂള്‍:ലിവര്‍പ്പൂള്‍ ക്നാനായ കുടുംബയോഗത്തിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 4-​‍ാ0 തീയതി ഈസ്റ്റ്ര് ആഘോഷിച്ചു. .ഈസ്റ്റര്‍ അവധിക്കായി കുടുംബയോഗ അംഗങ്ങളില്‍ പലരും നാട്ടില്‍ പോകുന്നതിനാലാണ്‌ ഇക്കുറി ഈസ്റ്റര്‍ ആഘോഷം ഈസ്റ്ററിനു മുന്‍പ്‌ നടത്തിയത്‌. ലിവര്‍പൂളിലേയും പരിസര പ്രദേശങ്ങളിലേയും ക്നാനായ കുടുംബങ്ങള്‍ രാവിലേ മുതല്‍ തന്നെ ആവേശപൂര്‍വ്വം പരിപാടികളില്‍ പങ്കുചേര്‍ന്നു.

ഫസാര്‍ക്കലി മെമ്മൊറിയല്‍ ഹാളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 4 വരെ ആയിരുന്നു പരിപാടികള്‍. രാവിലെ 10 മുതല്‍ ഉച്ച്ക്ക്‌ 12 വരെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ വിനോദ മല്‍സരങ്ങള്‍ നടന്നു. 12 മുതല്‍ 1 വരെ ക്രിസ്റ്റ്മസ്‌ ലഞ്ച്‌. 1 മുതല്‍ 3 വരെ കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ നടന്നു. ജോഫി ജോസ്‌ സ്വാഗതം പറഞ്ഞു. ടൊം ജോസ്‌ കൊച്ചുപറമ്പില്‍ ക്രിസ്ത്മസ്‌ സന്ദേശം നല്‍കി. സാജു പാണപറമ്പില്‍ നന്ദി പറഞ്ഞു.

തുടര്‍ന്ന്‌ നടന്ന പൊതുചര്‍ച്ചയില്‍ 2009 ജൂണ്‍ 6 ന്‌ സമ്മര്‍ ടൂര്‍ നടത്തുവാനും ജൂണ്‍ 27 ന്‌ നടക്കുന്ന ലീഡ്സ്‌ ക്നാനായ ഉത്സവ്‌ 09-ല്‍ ലിവര്‍പൂള്‍ ക്നാനായ കുടുംബയോഗം പങ്കെടുക്കുവാനും തീരുമാനമായി. ബിസി ജെനു, സിറിള്‍ തോമസ്‌, ടിജോ തോമസ്‌ ,സജി തോമസ്‌, ബിന്ദു സജി, എന്നിവര്‍ പരിപാടികൾക്ക്‌ ചുക്കാന്‍ പിടിച്ചു. .4 മണിക്ക്‌ കാപ്പിയോടുകൂടി പരിപാടികള്‍ അവസാനിച്ചു.

സിന്റോ വീ ജോൺ

Comments