ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ സെന്റ് പീറ്റേഴ്സ് വലിയ പള്ളിയില്‍ ഡിസംബര്‍ 18-ന് കൂടിയ നോര്‍ത്ത് അമേരിക്കന്‍ ക്നാനായ അസോസിയേഷന്, ഇദംപ്രഥമമായി ക്നാനായ ഫാമിലി വെക്കേഷന് സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. ക്നാനായ കുടിയേറ്റ പാരമ്പര്യ സ്മരണകളെ ഉണര്‍ത്തിക്കൊണ്ട് നോര്‍ത്ത് അമേരിക്കയിലെ ക്നാനായ യാക്കോബായ കുടുംബങ്ങള്‍ ഈ വരുന്ന ജൂലൈ ഏഴാംതീയതി 'കാര്‍ണിവല്‍ ഗ്ളോറി' എന്ന ആഢംബര കപ്പലില്‍ നാലു ദിവസം നീണ്ടുനില്‍ക്കുന്ന ഉല്ലാസയാത്രയ്ക്ക് തയാറെടുക്കുകയാണ്.
അഭിവന്ദ്യ ആയൂബ് മോര് സില്വാനോസിന്റേയും, റവ.ഫാ. സി.എം. പുന്നൂസിന്റേയും ആത്മീയ നേതൃത്വത്തില്‍ തയ്യാറെടുക്കുന്ന ഈ കുടുംബമേളയില്‍ മറ്റ് ക്നാനായ മെത്രാപ്പോലീത്തമാരും വൈദീകരും പങ്കെടുക്കും നാലുദിവസം നീളുന്ന ഉല്ലാസയാത്രയില്‍ യുവജനങ്ങള്‍ക്ക് പ്രാധാന്യംകൊടുത്തുകൊണ്ടുള്ള മീറ്റിംഗുകുളും, കലാപരിപാടികളും, കലാമത്സരങ്ങളും നടത്തപ്പെടും. ജൂലൈ പത്താംതീയതി ഞായറാഴ്ച രാവിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെടും. അസോസിയേഷന് പ്രസിഡന്റ് റവ.ഫാ. സി.എം. പുന്നൂസ്, വൈസ് പ്രസിഡന്റ് റവ.ഫാ. മര്തോസ്, സെക്രട്ടറി മാത്യു പാറയ്ക്കാമണ്ണില്‍, ട്രഷറര്‍ എയ്ബ് ഏബ്രഹാം വാഴയില്‍, ജോയിന്റ് സെക്രട്ടറി സിബി ചരിവുപറമ്പില്‍, കമ്മിറ്റിയംഗങ്ങളായ പ്രസാദ് ഏബ്രഹാം പാറയില്‍, ജയിംസ് അന്ത്രയോസ്, സാജന് പുന്നാറ്റുശ്ശേരില്‍, തോമസ് ചിറയില്‍പറമ്പില്‍ തുടങ്ങിയവരോടു ചേര്‍ന്ന് സ്റാന്‍ലി കളരിക്കമുറി ജനറല്‍ കണ്‍വീനറായി ജയിക്കബ് പള്ളത്ര, തോമസ് ചാലുപറമ്പില്‍, ഫിലിപ്പ് കുര്യന്, മാത്യു ജോര്‍ജ് കൈതാരത്ത്, മഞ്ജു പത്തില്‍, സുജ ആലുംമൂട്ടില്‍ എന്നിവര്‍ അടങ്ങിയ വിപുലമായ ഫാമിലി വെക്കേഷന് കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: സ്റാന്‍ലി കളരിക്കമുറി (847 877 3316), മാത്യു പാറയ്ക്കാമണ്ണില്‍ (551 265 8376), സാജന് പുന്നാട്ടുശേരില്‍ (973 725 0854).
സ്റാന്‍ലി കളരിക്കമുറി |