ക്നാനായ ഫാമിലി വെക്കേഷന്‍ ഉല്ലാസ നൌകയില്‍

posted Feb 21, 2011, 9:10 PM by knanaya news   [ updated Feb 21, 2011, 9:14 PM ]
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സെന്റ് പീറ്റേഴ്സ് വലിയപള്ളിയില്‍ ഡിസംബര്‍ 18 ന് ചേര്‍ന്ന നോര്‍ത്ത് അമേരിക്കന്‍ ക്നാനായ അസോസിയേഷന്‍ യോഗം ഇദംപ്രഥമമായി ക്നാനായ ഫാമിലി വെക്കേഷന്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു. ക്നാനായ കുടിയേറ്റ പാരമ്പര്യ സ്മരണകളെ ഉണര്‍ത്തിക്കൊണ്ട് നേര്‍ത്ത് അമേരിക്കയിലെ ക്നാനായ യാക്കോബായ കുടുംബങ്ങള്‍ ജൂലൈ ഏഴാം തീയതി കാര്‍ണിവല്‍ ഗ്ളോറി എന്ന ആഡംബര കപ്പലില്‍ നാലുദിവസം നീളുന്ന ഉല്ലാസ യാത്രയ്ക്ക് തയ്യാറെടുക്കുകയാണ്. ആയൂബ് മാര്‍ സില്‍വാനോസ് മെത്രാപ്പോലീത്തയുടെയും ഫാ. സി. എം. പുന്നൂസിന്റെയും നേതൃത്വത്തില്‍ തയ്യാറെടുക്കുന്ന ഈ കുടുംബമേളയില്‍ മറ്റ് ക്നാനായ മെത്രാപ്പോലീത്താമാരും വൈദികരും പങ്കെടുക്കും. നാലുദിവസം നീളുന്ന ഉല്ലാസയാത്രയില്‍ യുവജനങ്ങള്‍ക്ക് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള മീറ്റിംഗുകളും കലാപരിപാടികളും കലാമത്സരങ്ങളും നടത്തപ്പെടും. ജൂലൈ പത്താം തീയതി രാവിലെ മെത്രാപ്പോലീത്താമാരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ദിവ്യബലി അര്‍പ്പിക്കപ്പെടും അസോസിയേഷന്‍ പ്രസിഡന്റ് ഫാ. സി. എം. പുന്നൂസ്, വൈസ് പ്രസിഡന്റ് ഫ. സി. എം. തോമസ്, സെക്രട്ടറി മാത്യു പാറയ്ക്കാമണ്ണില്‍, ട്രഷറര്‍ എയ്ബ് എബ്രാഹം വാഴയില്‍, ജോ. സെക്രട്ടറി സിബി ചരിവുപറമ്പില്‍, കമ്മിറ്റി അംഗങ്ങള്‍ പ്രസാദ് എബ്രാഹം പാറയില്‍, ജയിംസ് അന്ത്രയോസ്, സാജന്‍ പുന്നാറ്റുശ്ശേരില്‍, തോമസ് ചിറയില്‍പറമ്പില്‍ തുടങ്ങിയവരോട് ചേര്‍ന്ന് സ്റ്റാന്‍ലി കളരിക്കമുറി കണ്‍വീനറായി ജേക്കബ് പള്ളത്ര, തോമസ് ചാലുപറമ്പില്‍, ഫിലിപ്പ് കുര്യന്‍, മാത്യു ജോര്‍ജ്ജ് കൈതാരത്ത്, മജു പത്തില്‍, സുജ ആലുംമൂട്ടില്‍ എന്നിവരടങ്ങിയ ഫാമിലി വെക്കേഷന്‍ കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
Comments