ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ ക്നനായ കാത്തലിക് സൊസൈറ്റി രൂപീകരിച്ച ക്നാനായ റിസോഴ്സ് ഗ്രൂപ്പ് ഏപ്രില്‍ 1-ാം തീയതി വെള്ളിയാഴ്ച വൈകുന്നേരം പ്രശസ്ത വാഗ്മിയും സ്കൂള്‍ കൌണ്‍സിലറുമായ മിസ്സിസ്. മറിയ ബ്രോക്കി ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് അമേരിക്കന്‍ വിദ്യാഭ്യാസ സംവിധാനത്തില്‍ സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എങ്ങനെയാണ് നല്ല കോഴ്സുകള്‍ തെരഞ്ഞെടുക്കേണ്ടതും അതിന്റെ ഗുണഫലങ്ങള്‍ എന്തൊക്കയാണ് തുടങ്ങിയ വിഷയത്തില്‍ മിസിസ്. ബ്രോക്കി നയിച്ച ക്ളാസ്സ് ഏറെ വിജ്ഞാനപ്രദമായിരുന്നു. 300-ല്‍ പരം വിദ്യാര്‍ത്ഥികളും മാതാപിതാക്കളും ചടങ്ങില്‍ പങ്കെടുക്കു. ഒരു സമൂഹത്തിലെ കൊച്ചുകുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെയുള്ളവരുടെ വ്യക്തിത്വ വികസനത്തിനും, അരുടെ വിദ്യാഭ്യാസപരവും തൊഴില്‍പരവുമായ വളര്‍ച്ചയ്ക്ക് ഉതകുന്ന ധാരാളം അവസരങ്ങള്‍ കണ്ടെത്തി അതിന്റെ പ്രയോജനം ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടുകൂടിയാണ് ക്നാനായ റിസോഴ്സ് ഗ്രൂപ്പ് രൂപീകരിച്ചിരിക്കുന്നത്. ഈ സമൂഹത്തില്‍ വിവിധ തലങ്ങളില്‍ പ്രാഗത്ഭ്യം തെളിയച്ചവരും ഉന്നത വിദ്യാഭ്യാസം നേടിയിട്ടുള്ളവരുമായ ധാരാളം ആളുകളുടെ സേവനം ഇതിനുവേണ്ടി ലഭിക്കുന്നുണ്ട്. ഈ സമൂഹത്തിലെ വളര്‍ന്നുവരുന്ന തലമുറയുടെ സാമൂഹികവും സാന്മാര്‍ഗ്ഗികവും, ബുദ്ധിപരവും, മതപരവുമായ വളര്‍ച്ചയ്ക്ക് ആവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കുക എന്നതിലാണ് ക്നാനായ റിസോവ്സ് ഗ്രൂപ്പ് കൂടുതല്‍ ഊന്നല്‍ നല്‍കുന്നത്. തോമസ് നെയ്ച്ചേരില്‍, ആശാ തൈപ്പറമ്പില്‍, ജിമ്മി തട്ടായത്ത് എന്നിവരാണ് കോ-ഓര്‍ഡിനേറ്റര്‍മാര്‍, ഹൂസ്റ്റണ്‍ കെ. സി. എസ്. പ്രസിഡന്റ് സിറിയക് വെളിമറ്റത്തില്‍ നേതൃത്വം നല്‍കുന്ന എക്സിക്യൂട്ടീവ് കമ്മറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. എബ്രാഹം പറയംകാലായില്‍ |