ക്നാനായ ഉത്സവ്‌: ജോര്‍ജ്‌ നെല്ലാമറ്റം മുഖ്യാഥിതി

posted Apr 30, 2009, 3:24 PM by Anil Mattathikunnel   [ updated Apr 30, 2009, 3:49 PM ]

 

കാസില്‍ ഫോര്‍ഡ്, യു കെ: ലീഡ്സ് ക്നാനായ കാത്തലിക്‌ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന യുവജനോത്സവമായ ക്നാനായ ഉത്സവിന്റെ മുഖ്യാഥിതി അമേരിക്കന്‍ ക്നാനായ കത്തോലിക്കാ കോണ്ഗ്രസിന്റെ പ്രസിഡന്റ് ജോര്‍ജ്‌ നെല്ലാമറ്റം ആയിരിക്കും.

ജൂണ്‍ 27 ന് കാസില്‍ ഫോര്‍ഡ് സിവിക് സെന്ററില്‍ നടക്കുന്ന യുവജനോത്സവത്തില്‍ പ്രായപരിധിയുടെ അടിസ്ഥാനത്തില്‍ മു‌ന്നു വിഭാഗങ്ങളായാണ് മത്സരങ്ങള്‍ നടക്കുന്നത്. കലാ പ്രതിഭ, കലാ തിലകം, എന്നിവ കുടാതെ മികച്ച പ്രകടനം കാഴ്ച വെക്കുന്ന ടീമിന് ഏവറോളിംഗ് ട്രോഫിയും സമ്മാനിക്കും.

കെ സി സി എന്‍ എ യുടെ പ്രസിഡന്റ് ആയി തിരഞ്ഞെടുക്ക പ്പെട്ടതിനു ശേഷം ആദ്യമായി യു കെ യില്‍ മുഖ്യാഥിതിയായി എത്തുന്ന ജോര്‍ജ്‌ നെല്ലാമറ്റത്തിന് വേണ്ടി വന്‍ സ്വീകരണ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത് എന്ന് ക്നാനായ ഉത്സവ്‌ പി ആര്‍ ഓ ബിനീഷ്‌ പെരുമാ പ്പാടം അറിയിച്ചു.
 
കു‌ടുതല്‍ വിവരങ്ങള്‍ക്ക്

അലക്സ്‌ പള്ളിയമ്പില്‍ 07737454131
സഖറിയാ പുത്തെന്‍കളം 07949492230
എബ്രഹാം വെളിയത്ത് 01484644574
 
സഖറിയാ പുത്തെന്‍കളം
Comments