ഷിക്കാഗോ: കഴിഞ്ഞ് രണ്ട് വര്‍ഷമായ ആഗോള ക്നാനായ സമൂഹത്തിന് വിപ്ളവകരമായ മാറ്റം വരുത്തിയ ക്നാനായ സമുദായത്തിലെ ആദ്യത്തെ വാര്‍ത്താ ഓണ്‍ലൈന്‍ മാധ്യമമായ "ക്നാനായ വോയ്സ്'' ന് പ്രത്യേക അംഗീകാരം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ആഗോള ക്നാനായ സമുദായത്തെ ഒരു വിരല്‍ത്തുമ്പില്‍ എത്തിക്കുവാന്‍ സാധിച്ച ക്നാനായ വോയ്സിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം ഒരുക്കിയത് കെ. സി. എസ്. ഷിക്കാഗോയാണ്.
കെ. സി. എസ്. ഷിക്കാഗോ ക്നാനായ വോയ്സിന് ഏര്‍പ്പെടുത്തിയ പ്രത്യേക ഫലകം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരി മാനേജിംഗ് ഡയറക്ടര്‍ സാജു കണ്ണമ്പള്ളി, എക്സിക്യൂട്ടീവ് എഡിറ്റര്‍ അനില്‍ മറ്റത്തിക്കുന്നേല്‍ എന്നിവര്‍ക്ക് നല്കി. മോണ്‍. എബ്രാഹം മുത്തോലത്ത് ജോര്‍ജ്ജ് നെല്ലാമറ്റം, പ്രൊഫ മേയമ്മ വെട്ടിക്കാട്ട്, ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത്, ജോണ്‍ പാട്ടപ്പതി, സി. സേവ്യര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. ആഗോള തലത്തില്‍ എല്ലാ വാര്‍ത്തകളും, ക്നാനായ സമുദായത്തിലെ ഓരോരുത്തരിലും എത്തിക്കുന്നതിലും, അതുപോലെതന്നെ സമുദായത്തിലെ മറ്റ് മാധ്യമങ്ങള്‍ക്ക് പ്രചോദനവും വഴികാട്ടിയുമാണ് ക്നാനായ വോയ്സ് എന്ന് യോഗം വിലയിരുത്തി. ലോകത്തിന്റെ ഏത് കോണിലായാലും വാര്‍ത്ത ചെറുതായാലും വലുതായാലും ഒരു നിമിഷം മുന്‍പേ എത്തിക്കുന്നതില്‍ ക്നാനായ വോയ്സ് എന്നും മുന്‍പന്തിയിലാണ് എന്ന് അംഗീകാരം ഏറ്റുവാങ്ങിക്കൊണ്ട് മാനേജിംഗ് ഡയറക്ടര്‍ സാജു കണ്ണമ്പള്ളി അഭിപ്രായപ്പെട്ടു റോയി ചേലമലയില്‍ |