ഹൂസ്റണ്‍: നോര്‍ത്ത് അമേരിക്കയിലെ ക്നാനായ കത്തോലിക്കരുടെ മാതൃസംഘടനയായ ക്നാനായ കാത്തലിക് കോണ്‍ഗ്രസ് ഓഫ് നോര്‍ത്ത് അമേരിക്ക (കെ.സി.സി.എന്‍.എ)യുടെ വനിതാ വിഭാഗമായ ക്നാനായ കാത്തലിക് വിമന്‍സ് ഫോറം ഓഫ് നേര്‍ത്ത് അമേരിക്കയുടെ പ്രസിഡന്റായി ഗ്രേസി വാച്ചാച്ചിറയും (ചിക്കാഗോ), വൈസ് പ്രസിഡന്റായി ജിസ്മോള്‍ പുതുശ്ശേരിയും (സാന്‍ഹൊഫേ), ജനറല്‍ സെക്രട്ടറിയായി ലിസ്സി തോട്ടപ്പുറവും (ചിക്കാഗോ), ജോ. സെക്രട്ടറിയായി പ്രതിഭാ തച്ചേട്ടും (ചിക്കാഗോ) , ട്രഷററായി മെറിന്‍ കല്ലറക്കാണിയും (അറ്റ്ലാന്റാ) തെരഞ്ഞെടുക്കപ്പെട്ടു. നോര്‍ത്ത് അമേരിക്കയിലെ വിവിധ ക്നാനായ കാത്തലിക് യൂണിറ്റുകളില്‍നിന്ന് ഫെബ്രുവരി 5-ാം തീയതി ശനിയാഴ്ച ഹൂസ്റണില്‍ ക്നാനായ കാത്തലിക് കമ്മ്യൂണിറ്റി സെന്ററില്‍ച്ചേര്‍ന്ന വിമന്‍സ് ഫോറം നാഷണല്‍ പ്രതിനിധികളുടെ കൌണ്‍സില്‍ യോഗത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വിമന്‍സ് ഫോറത്തിന്റെ പ്രസിഡന്റ് മേരി മഠത്തിപ്പറമ്പില്‍ നാഷണല്‍ കൌണ്‍സില്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.സി.സി.എന്‍.എ. പ്രസിഡന്റ് ജോര്‍ജ് നെല്ലാമറ്റം, ഹൂസ്റണ്‍ കെ.സി.എസ്. പ്രസിഡന്റ് സിറിയക് വെളിമറ്റം എന്നിവര്‍ പ്രസംഗിച്ചു. ഹൂസ്റണ്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്ത് അനുഗ്രഹപ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് ഡെല്ല നെടിയകാലായില്‍ സ്വാഗതവും, ട്രീസാ തെക്കനാട്ട് കൃതജ്ഞതയും പറഞ്ഞു. സെക്രട്ടറി ലൂസി കറുകപ്പറമ്പില്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ ബീനാ ചക്കുങ്കല്‍ കണക്കും അവതരിപ്പിച്ചു. തെരഞ്ഞെടുപ്പിന് മുമ്പു നടന്ന സംഘടനാപരമായ ചര്‍ച്ചകള്‍ക്ക് വൈസ് പ്രസിഡന്റ് ഡെല്ല നെടിയകാലായില്‍ മോഡറേറ്ററായിരുന്നു. പുതിയതായി തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികള്‍ ഹൂസ്റണ്‍ ക്നാനായ കാത്തലിക് മിഷന്‍ ഡയറക്ടര്‍ ഫാ. ജോസ് ഇല്ലിക്കുന്നുംപുറത്തിന്റെ സാന്നിദ്ധ്യത്തില്‍ സ്ഥാനമൊഴിയുന്ന പ്രസിഡന്റ് മേരി മഠത്തില്‍പറമ്പില്‍ ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞാവാചകം ഏറ്റുചൊല്ലി അധികാരമേറ്റെടുത്തു. മേരി മഠത്തില്‍പറമ്പില്‍, ഡെല്ല നെടിയകാലായില്‍, ലൂസി കറുകപ്പറമ്പില്‍, ട്രീസാ തെക്കനാട്ട്, ബീനാ ചക്കുങ്കല്‍ എന്നിവര്‍ വിമന്‍സ് നാഷണല്‍ കൌണ്‍സില്‍ യോഗത്തിനും തെരഞ്ഞെടുപ്പിനും നേതൃത്വം നല്‍കി. ജോസ് കണിയാലി |