ചിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റി(K.C.S)ന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ക്നാനായ യുവജനോത്സവം 2010 സെപ്റ്റംബര്‍ 25-ാം തീയതി ശനിയാഴ്ച രാവിലെ 9 മണിമുതല്‍ ചിക്കാഗോയിലെ ക്നാനായ കമ്മ്യൂണിറ്റി സെന്ററില്‍ വച്ച് നടത്തുന്നതാണ് എന്ന് (K.C.S) എന്റര്‍ടയിന്‍മെന്റ് കമ്മറ്റി ചെയര്‍മാന്‍ ജെയിംസ് തിരുനെല്ലിപ്പറമ്പില്‍അറിയിക്കുന്നു. സമൂഹത്തിലെ കലാകാരന്മാരും കലാകാരികളെയും കണ്ടെത്തി അവരെ അംഗീകരിക്കുന്നതിനായി നടത്തുന്ന ഈ പരിപാടിയില്‍ മുന്‍വര്‍ഷങ്ങളിലെ പോലെ നൃത്തം,നൃത്തേതര വിഭാഗങ്ങളില്‍ സബ് ജൂനിയേഴ്സ്, ജൂണിയേഴ്സ്,സീനിയേഴ്സ് എന്നീ വിഭാഗങ്ങള്‍ക്കായി മത്സരങ്ങള്‍ നടത്തുന്നതാണ്.വിജയികളാകുന്നവര്‍ക്ക് ആകര്‍ഷകങ്ങളായി ട്രോഫികളും,സര്‍ട്ടിഫിക്കറ്റുകളും നല്കുന്നതിന് പുറമെ ഒരു സമ്മാനവും ലഭിക്കാത്തവര്‍ക്ക് പ്രോല്‍സാഹന സമ്മാനമായി പാര്‍ട്ടിസിപ്പേഷന്‍ പ്രൈസും നല്‍കുന്നതാണ്. പ്രീ സ്കൂള്‍വരെയുളള കുട്ടികള്‍ക്കായി പുഞ്ചിരി മത്സരവും നടത്തുന്നതാണ്.മത്സരങ്ങളില്‍ പങ്കെടുക്കുന്നതിനുളള രജിസ്ട്രേഷന്‍ ആരംഭിച്ചു കഴിഞ്ഞു. എന്നും പങ്കെടുക്കുവാന്‍ താല്പര്യമുളള മുഴുവന്‍ പേരും സെപ്റ്റംബര്‍ 10 ന് മുമ്പായി നിശ്ചിത ഫീസ് സഹിതം ജയിംസ് തിരുനെല്ലിപ്പറമ്പില്‍,9239 മെറിന്‍ അവന്യൂ,മോര്‍ട്ടണ്‍ ഗ്രോവ്-60053 എന്നവിലാസത്തില്‍ പേര് രജിസ്റര്‍ ചെയ്യേണ്ടതാണ്.(e-mail-james physio@ hotmail.comPhone: 8478585172)
മത്സരങ്ങളുടെ ഫീസ് , രജിസ്ട്രേഷന്‍ ഫോറം, നിബന്ധനകള്‍, അയക്കേണ്ട വിലാസം എന്നിവ www.kcschicago.com ല്‍ നിന്നും ലഭിക്കുന്നതാണ്. K.C.S ഭാരവാഹികള്‍ക്ക് പുറമെ എന്റര്‍ടെയിന്‍മെന്റ് കമ്മറ്റി അംഗങ്ങളായ ചിന്നു തോട്ടം, ജിജി കുന്നത്തുകിഴക്കേതില്‍, അനിത പണയപ്പറമ്പില്‍ എന്നിവരും പരിപാടികള്‍ക്ക് നേതൃത്വം നല്കുന്നതാണ്. റോയി ചേലമലയില്‍ |