ചിക്കാഗോ: ക്രൈസ്തവ മൂല്യങ്ങള്‍ക്കും ധാര്‍മ്മികതയും പ്രാധാന്യവും നല്‍കി ജീവിതം നയിക്കുവാന്‍ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത് ചിക്കാഗോ സേക്രട്ട് ഹാര്‍ട്ട് ക്നാനായ കാത്തലിക് ഇടവക സമൂഹത്തെ ആഹ്വാനം ചെയ്തു. ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ ദശാബ്ദിയാഘോഷങ്ങളുടെ ഇടവകതല ഉദ്ഘാടനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു ബിഷപ്പ്. രൂപതയിലെ വിശ്വാസ സമൂഹത്തിന്റെ ആദ്ധ്യാത്മിക ജീവിതം കൂടുതല്‍ മെച്ചപ്പെടുത്തുവാനും, സഭാ സംവിധാനങ്ങളെക്കുറിച്ചും, രൂപതയെക്കുറിച്ചും കൂടുതല്‍ അറിയുവാനും സ്നേഹിക്കുവാനും ഉതകത്തക്ക കര്‍മ്മപരിപാടികളാണ് ദശാബ്ദിവര്‍ഷത്തില്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ബിഷപ്പ് വ്യക്തമാക്കി. വികാരി മോണ്‍. അബ്രഹാം മുത്തോലത്ത് അഭിവന്ദ്യപിതാവിനെ ഇടവകയിലേക്ക് സ്വാഗതം ചെയ്തു. വിശുദ്ധ സെബസ്ത്യാനോസ് സഹദായുടെ തിരുനാള്‍ ദിവ്യബലിയില്‍ മാര്‍ ജേക്കബ് അങ്ങാടിയത്ത്, മോണ്‍. അബ്രഹാം മുത്തോലത്ത് എന്നിവര്‍ കാര്‍മ്മികത്വം വഹിച്ചു. ബിഷപ്പിന്റെ ഇടവക സന്ദര്‍ശനത്തിന്റെ ക്രമീകരണങ്ങള്‍ക്ക് ട്രസ്റിമാരായ ജോയി വാച്ചാച്ചിറ, ഫിലിപ്പ് കണ്ണോത്തറ, സണ്ണി മുത്തോലത്ത്, അലക്സ് കണ്ണച്ചാംപറമ്പില്‍, പി.ആര്‍.ഒ. ജോസ് കണിയാലി, സെക്രട്ടറി ജോസ് താഴത്തുവെട്ടത്ത് എന്നിവര്‍ നേതൃത്വം നല്‍കി. റിപ്പോര്‍ട്ട് : ജോസ് കണിയാലി |