കുമരകം സംഗമം ഏപ്രില്‍ 24ന്‌

posted Feb 16, 2010, 1:44 PM by Saju Kannampally

വിഗന്‍: ടൂറിസ്റ്റ്‌ പറുദീസയായ കുമരകം ഗ്രാമത്തില്‍ നിന്നും യുകെയിലേക്ക്‌ കുടിയേറിയ നിവാസികളുടെ സംഗമം ഏപ്രില്‍ 24ന്‌ നടത്തും. വിഗനിലെ സെന്റ്‌ മേരീസ്‌ ആന്‍ഡ്‌ സെന്റ്‌ ജോണ്‍സ്‌ പള്ളി ഹാളില്‍ നടക്കുന്ന സംഗമത്തില്‍ വര്‍ണശബളമായ പരിപാടികളാണ്‌ ആസൂത്രണം ചെയ്‌തിരിക്കുന്നത്‌.

രാവിലെ പത്തിന്‌ ആരംഭിക്കുന്ന സംഗമത്തില്‍ കുമരകം ദേശവുമായി ബന്ധമുള്ളവര്‍ക്ക്‌ സംബന്ധിക്കാമെന്ന്‌ ഭാരവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: മാത്യു ശ്രാമ്പിച്ചിറ– 07865924095, 01942241783.
 ഷൈമോന്‍ തോട്ടുങ്കല്‍

 

Comments