മാഞ്ചസ്റ്റര്‍: യു.കെ.യുടെ വിവിധ ഭാഗങ്ങളില്‍ കുടിയേറിയിട്ടുള്ള കുറുമുള്ളൂര്‍ ഇടവകാംഗങ്ങളുടെ സംഗമം മാഞ്ചസ്റ്ററില്‍. സെപ്‌റ്റംബര്‍ 19 ശനിയാഴ്‌ച സാല്‍ഫോര്‍ഡ് (മാഞ്ചസ്റ്റര്‍) സെന്റ് ജെയിംസ് (ഹോപ്) ചര്‍ച്ച് ഹാളില്‍
രാവിലെ പത്തിന് പരിപാടികള്‍ ആരംഭിക്കും. ആറു മാസത്തിലൊരിക്കല്‍ നടത്താറുള്ള സംഗമത്തിന്റെ അഞ്ചാമതു വാര്‍ഷികം ഓണത്തോടനുബന്ധിച്ച് വിപുലമായി നടത്തുവാനുള്ള തീവ്രശ്രമത്തിലാണ് സംഘാടകര്‍. കൂടു വിട്ടകന്ന കിളികളെപ്പോലെ ലോകഭൂപടത്തിലെ ജനവാസയോഗ്യമായ ഭൂപ്രദേശങ്ങളില്‍ അധിവസിക്കുന്ന കുറുമുള്ളൂര്‍ ഇടവകാംഗങ്ങളില്‍ പങ്കെടുക്കുവാന്‍ താല്‍പര്യപ്പെടുന്ന ഏവരെയും ഒന്നിച്ചു കൂട്ടുവാന്‍ സംഗമം ലക്ഷ്യമിടുന്നു. പരിപാടികള്‍ക്ക് ജോര്‍ജ്ജുകുട്ടി കൊട്ടുപ്പള്ളില്‍, ജെയ്‌മോന്‍ കോളവേലിപ്പറമ്പില്‍, ബിജോ വട്ടയ്ക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവിരങ്ങള്‍ക്ക് ബന്ധപ്പെടുക ജിജി കൊച്ചുപറമ്പില്‍ ഫോണ്‍: 0044–7828522788 ജോബി കൂനാനിക്കല്‍ ഫോണ്‍: 0044–7588588698 സാബു ജോസ് തടത്തില്‍
|