കുട്ടികളെ സ്നേഹിക്കുന്ന മാര്‍ അങ്ങാടിയത്ത് സെന്റ് മേരീസില്‍

posted Jan 6, 2011, 4:17 AM by Knanaya Voice   [ updated Jan 6, 2011, 4:39 AM ]
ചിക്കാഗോ: മോര്‍ട്ടണ്‍ ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തില്‍ സീറോ മലബാര്‍ ബിഷപ്പ് മാര്‍ അങ്ങാടിയത്ത് കുട്ടികളുമായി സൌഹൃദക്കൂടിക്കാഴ്ച നടത്തി. കുട്ടികള്‍ക്ക് എന്നും പ്രത്യേക പരിഗണനയും സ്നേഹവും നല്‍കിവരുന്ന മാര്‍ അങ്ങാടിയത്ത് പിതാവ് 2nd Grade-ലെ ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിക്കാനൊരുങ്ങുന്ന കുട്ടികളുമായി കൂടിക്കാഴ്ച നടത്തുകയും അവര്‍ക്കുവേണ്ടി പ്രത്യേകം ക്ളാസ്സുകള്‍ എടുക്കുകയും അവരുമായി സ്നേഹം പങ്കിടുകയും ചെയ്തു. ഇടവക വികാരി ഫാ. എബ്രാഹം മുത്തോലത്തും അഭിവന്ദ്യ പിതാവിനോടൊപ്പം സന്നിഹിതനായിരുന്നു. തുടര്‍ന്ന് ഹോളി കമ്മ്യണിയന്‍ സ്വീകരിക്കുന്ന കുട്ടികളുടെ മാതാപിതാക്കളുമായി പിതാവ് കൂടിക്കാഴ്ച നടത്തുകയും ക്ളാസ്സുകള്‍ നടത്തുകയും ചെയ്തു. കുട്ടികളുടെ സ്വഭാവരൂപീകരണത്തിലും, സഭയോടും, സമൂഹത്തോടുമുള്ള അവരുടെ മനോഭാവത്തിലും കാഴ്ചപ്പാടുകളിലും മാതാപിതാക്കളുടെ ഉത്തരവാദിത്വവും കടമയും വളരെ വലുതാണെന്ന് പിതാവ് ഓര്‍മ്മിപ്പിച്ചു. കുട്ടികളെ സഭായോടും സമൂഹത്തോടും കൂടെനിര്‍ത്തി വളര്‍ത്തുവാന്‍ പിതാവ് അഭിനന്ദിച്ചു. തുടര്‍ന്ന് പിതാവിന് കുട്ടികളോടും മാതാപിതാക്കളോടുമൊപ്പം ഭക്ഷണം പങ്കുവയ്ക്കുകയും ചെയ്തു. പരിപാടികള്‍ക്ക് വികാരി ഫാ. എബ്രാഹം മുത്തോലത്ത് നേതൃത്വം കൊടുത്തു. സജി പൂതൃക്കയില്‍, മനീഷ് കൈമൂലയില്‍, പേരന്റ് കോര്‍ഡിനേറ്റേഴ്സ്് എന്നിവര്‍ചേര്‍ന്ന് വേണ്ട ക്രമീകരണങ്ങള്‍ നടത്തി.
റോയി നെടുംചിറ

 

Comments