മിയാമിയില്‍ ആദ്യകുര്‍ബാനയും സ്ഥൈര്യലേപനവും ഭക്തി സാന്ദ്രമായി

posted Aug 10, 2010, 12:45 AM by Knanaya Voice   [ updated Aug 10, 2010, 3:37 PM by Saju Kannampally ]

മിയാമി: സെന്റ്‌ ജൂഡ്‌ ക്‌നാനായ കാത്തലിക്‌ മിഷനില്‍ കുട്ടികളുടെ ആദ്യകുര്‍ബാന- സ്ഥൈര്യലേപന സ്വീകരണം നടത്തി. ഓഗസ്റ്റ്‌ 8 ഞായര്‍ ഉച്ചകഴിഞ്ഞ്‌ 3 മണിക്ക്‌ ഫോര്‍ട്ട്‌ ലോഡര്‍ലേയിലെ സെന്റ്‌ സെബാസ്റ്റ്യന്‍സ്‌ പള്ളിയില്‍ കോട്ടയം അതിരൂപതാധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടത്തിയ ദിവ്യബലി മധ്യേയാണ്‌ ആദ്യകുര്‍ബാന- സ്ഥൈര്യലേപന സ്വീകരണ ചടങ്ങ്‌ നടന്നത്‌. മിഷന്‍ ഡയറക്‌ടര്‍ ഫാ. സ്റ്റീഫന്‍ വെട്ടുവേലില്‍, ഫാ. ജോര്‍ജ്‌ പാക്കുവെട്ടിത്തറ, ഫാ. സജി പനങ്കാല, ഫാ. സഖറിയ കോട്ടുവേലില്‍, ഫാ. ജോയല്‍ തുടങ്ങി നിരവധി വൈദികര്‍ സഹകാര്‍മികരായി. ജോണി ഞാറവേലില്‍, ജോണി മച്ചാനിക്കല്‍, ജയിംസ്‌ താന്നിച്ചുവട്ടില്‍, മോളി മച്ചാനിക്കല്‍, ലിസ്‌ ഓട്ടപ്പള്ളില്‍ എന്നിവര്‍ ഗാനശുശ്രൂഷയ്‌ക്ക്‌ നേതൃത്വം നല്‍കി. ആദ്യകുര്‍ബാനയും, സ്ഥൈര്യലേപനവും സ്വീകരിച്ച കുട്ടികളെ പിതാവ്‌ അഭിനന്ദിച്ചു. തുടര്‍ന്ന്‌ മിഷന്‍ സെക്രട്ടറി ഫിലിപ്പ്‌ പൂത്തോപ്പള്ളില്‍ നന്ദി പറഞ്ഞു. സ്‌നേഹവിരുന്നും ഒരുക്കിയിരുന്നു. പരിപാടികള്‍ക്ക്‌ സൈമണ്‍ ചക്കുങ്കല്‍, സൈമണ്‍ പുന്നവേലില്‍, ബെന്നി പട്ടുമാക്കില്‍, സ്റ്റീഫന്‍ തറയില്‍, സ്റ്റീഫന്‍ മുടീക്കുന്നേല്‍, പുഷ്‌പ ഞാറവേലില്‍, ബേബിച്ചന്‍ പാറാനിക്കല്‍, ഏലിയാമ്മ പള്ളിക്കുന്നേല്‍, കുഞ്ഞുമോന്‍ കൂവപ്ലാക്കല്‍, ജയിംസ്‌ പുത്തേട്ട്‌, ഷൈനി തച്ചേട്ട്‌ എന്നിവര്‍ നേതൃത്വം നല്‍കി.

എബി തെക്കനാട്ട്

m2b 
Comments