ക്വീന്‍സ് മിഷനില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഗംഭീരമായി

posted Dec 28, 2010, 11:04 PM by Anil Mattathikunnel   [ updated Dec 30, 2010, 2:58 AM by Knanaya Voice ]

ന്യൂയോര്‍ക്ക്: ക്യൂന്‍സ് മിഷ്യനില്‍ ക്രിസ്തുമസ് ആഘോഷങ്ങള്‍ ഡിസംബര്‍ 24-ം തീയതി വൈകുന്നേരം 7 മണിക്ക് തുടക്കമിട്ടു. മിഷ്യന്‍ ഡയറക്ടര്‍ ഫാ. ജോസ് തറയ്ക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ തിരുപ്പിറവി കര്‍മ്മങ്ങള്‍ നടന്നു. നൂറുകണക്കിന് ക്നാനായ കുടുംബങ്ങല്‍ പങ്കെടുത്ത ദിവ്യബലിക്ക് ശേഷം സണ്‍ഡേ സ്കൂള്‍ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികള്‍ ഉണ്ടായിരുന്നു. പരിപാടികള്‍ക്ക് കൈക്കാരന്മാരായ ജോമോന്‍ ചിലമ്പത്ത്, ടോമി മഠത്തില്‍, പ്രിന്‍സിപ്പാള്‍ ലിസ്സി വട്ടക്കളം, ലൂക്ക് പതിയില്‍, സന്‍ജോയി കുഴിപ്പറമ്പില്‍, ജോസ് കോരക്കുടി കുടങ്ങിയവര്‍ നേതൃത്വം നല്‍കി.
 
 
                                                                                                                                                       
സാബു തടിപ്പുഴ

 
 


 
Comments