ക്യൂന്‍സ് ക്നാനായ മിഷനില്‍ കുളത്തുവയല്‍ ടീമിന്റെ കുടുംബ നവീകണ വാര്‍ഷിക ധ്യാനം

posted Mar 17, 2011, 10:43 PM by Knanaya Voice
ന്യൂയോര്‍ക്ക് : ക്യൂന്‍സ് മിഷനിലെ ഈ വര്‍ഷത്തെ ധ്യാനം മാര്‍ച്ച് 25 വെള്ളി (വൈകുന്നേരം 6 മുതല്‍ 9 വരെ), 26 ശനി (രാവിലെ 9 മുതല്‍ വൈകുന്നേരം 5 വരെ) 27 ഞായര്‍ (ഉച്ചയ്ക്ക് 12 മുതല്‍ വൈകുന്നേരം 5 വരെ) എന്നീ ദിവസങ്ങളില്‍ ക്യൂന്‍സിലെ ഫെയ്ത്ത് ചാപ്പലില്‍ നടത്തപ്പെടുന്നു. വചന ശുശ്രൂഷാ രംഗത്ത് കുലപതികലായ കുളത്തുവയല്‍ ടീമിലെ ഫാ. ഡോ. തോമസ് കൊച്ചുകരോട്ട്, സി. ടെസ്സിന്‍ ആന്‍ഡ്രൂസ്, സി. മാര്‍ഗരറ്റ് മേരി എന്നിവരുടെ നേതൃത്വത്തിലാണ് വചന ശുശ്രൂഷ ധ്യാനത്തോട് അനുബന്ധിച്ച് കൌണ്‍സിലിംഗിനും കുംമ്പസാരത്തിനും സൌകര്യം ഉണ്ടായിരിക്കുന്നതാണ്. കുട്ടികള്‍ക്ക് മാത്രമായി ഇംഗ്ളീഷില്‍ അന്നേ ദിവസങ്ങളില്‍ ധ്യാനം ഉണ്ടായിരിക്കുന്നതാണ്. ധ്യാനത്തിന് ഗാനശുശ്രൂഷ നയിക്കുന്നത് മറിയാമ്മ തൊണ്ണന്‍കുഴി, പ്രിന്‍സ് തടത്തില്‍, സെബാസ്റ്റ്യന്‍ ആന്‍ഡ്രൂസ് എന്നിവരാണ്. പരിപാടികള്‍ക്ക് ഡയറക്ടര്‍ ഫാ. ജോസ് തറയ്ക്കല്‍, സെക്രട്ടറി ജോസ് കോരക്കുടി, കൈക്കാരന്മാരായ ടോമി മഠത്തില്‍ ജോമോന്‍ ചിലമ്പത്ത്, സിറിള്‍ ഇലയ്ക്കാട്ട്, പി. ആര്‍. ഒ. സാബു തടിപ്പുഴ, പ്രിന്‍സിപ്പാള്‍ ലിസി വട്ടക്കുളം, എബി തേര്‍വാലക്കട്ടയില്‍, ട്രഷറര്‍ സഞ്ചോയി കുഴിപറമ്പില്‍, പി. റ്റി. എ. പ്രസിഡന്റ് ലൂക്ക് പതിയില്‍, സിബി പൂഴിക്കുന്നേല്‍ ഷിനോ മറ്റം, എബ്രാഹം പുല്ലാനപ്പള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കും. കൂടുതല്‍ വിവരങ്ങള്‍ക്ക് മിഷന്‍ വെബ്സൈറ്റ് സന്ദര്‍ശിക്കുക.www.bqliknanayamission.org

സാബു ടി. തടിപ്പുഴ
Comments