ന്യൂയോര്‍ക്ക്: ക്യൂന്‍സ് മിഷനിലെ കുട്ടികളില്‍ ക്നാനായ സഭയെക്കുറിച്ച് ചരിത്രാവബോധം ഉണ്ടാക്കുവാന്‍ പൂര്‍വ്വപിതാക്കന്മാരെക്കുറിച്ചുള്ള അനുസ്മരണ പ്രഭാഷണ പരമ്പരയുടെ ഭാഗമായി ഏപ്രില്‍ മാസം 10-ാം തീയതി ഞായറാഴ്ച ക്യൂന്‍സിലെ ഫെയിത്ത് ചാപ്പലില്‍ "പാവങ്ങളുടെ പിതാവ്'' എന്നറിയപ്പെടുന്ന ദിവംഗതനായ ചൂളപ്പറമ്പില്‍ പിതാവിനെക്കുറിച്ചുള്ള് പ്രഭാഷണം നടത്തുന്നു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന മിഷനിലെ ലിയാജേക്കബ് പൂഴിക്കുന്നേല്‍ ചൂളപ്പറമ്പില്‍ പിതാവിന്റെ ജീവതത്തെ ആസ്പദമാക്കി പ്രസംഗിക്കുന്നു. ക്നാനായ സഭയുടെ തനിമയും വൈശിയതയും, ചരിത്രവും കുട്ടികളില്‍ ചെറുപ്പത്തിലെ വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യമാണ് ഈ പരിപാടിയിലൂടെ മിഷന് ഡയറക്ടര്‍ ഫാ. ജോസ് തറയ്ക്കല്‍ ലക്ഷ്യമിടുന്നത്. സാബു ടി. തടിപ്പുഴ |