ന്യൂയോര്‍ക്ക് : കോട്ടയം അതിരൂപതാ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ക്യൂന്‍സ് മിഷനില്‍ 40 വര്‍ഷം മേല്‍ ദാമ്പത്യ ജീവിതം പിന്നിട്ട ദമ്പതികളെ ആദരിക്കുന്നു. മാര്‍ച്ച് മാസം 6-ം തീയതി ഞായറാഴ്ച വി. കുര്‍ബാന അര്‍പ്പിക്കുന്നത് ഈ ദമ്പതികള്‍ക്കുവേണ്ടിയാണ്. അമേരിക്കയില്‍ കുടിയേറിയ ആദ്യ തലമുറയില്‍പ്പെട്ട ഇവരുടെ ത്യാഗോജ്വലമായ ജീവിതമാണ് യഥാര്‍ത്ഥത്തില്‍ ആഗോള ക്നാനായ സഭയുടെ വികസനത്തിന്റെ അടിസ്ഥാനം. അമേരിക്കയില്‍ കുടിയേറിയ ആദ്യ ഗ്രാമവാസികളായ ഈ ക്നാനായക്കാര്‍ തങ്ങളുടെ കഷ്ടപ്പാടിന്റെയും വിയര്‍പ്പിന്റെയും നല്ലൊരു പങ്ക് ചിലവാക്കിയത് നാട്ടിലെ ബന്ധുക്കള്‍ക്കും നാട്ടാര്‍ക്കുമാണ്. നാട്ടില്‍ മുളച്ചുപൊങ്ങിയ പല പ്രസ്ഥാനങ്ങളുടെയും പിന്നില്‍ തങ്ങളുടെ വിയര്‍പ്പിന്റെ ഒരംശം ഉണ്ടെന്ന് പിന്‍തലമുറക്കാര്‍ ഓര്‍ക്കാന്‍ കൂടിയാണ് ഈ സംഗമം. പരിപാടികള്‍ക്ക് ഫാ. ജോസ് തറയ്ക്കല്‍, സെക്രട്ടറി ജോസ് കോരക്കുടി, സീനിയര്‍ അസോസിയേഷന്‍ പ്രവര്‍ത്കരാ ശ്രീ. സേവ്യര്‍ പതിയില്‍, ജോസഫ് വട്ടക്കളം തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു. സാബു ടി തടിപ്പുഴ |