ന്യൂയോര്‍ക്ക് : ക്നാനായ സമുദായത്തിന്റെ ചരിത്രം, കാലം ചെയ്തവരും ജീവിച്ചിരുന്നവരുമായ പിതാക്കന്മാരുടെ ജീവിത കാലഘട്ടത്തിലൂടെ പ്രഭാഷണ രൂപത്തില്‍ മിഷനിലെ കുട്ടികളില്‍ ചരിത്രാവബോധം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ അവതരിപ്പിക്കുന്നു. ക്നാനായ സഭയുടെ തനിമയും വൈശിഷ്ട്യതയും അമേരിക്കയില്‍ നിലനില്‍ക്കണമെങ്കില്‍ ഇവിടെ ജനിച്ച കുട്ടികള്‍ക്ക് ചരിത്രാവബോധം ഉണ്ടാകണം. തങ്ങള്‍ ഒരു വലിയ സംസ്ക്കാരത്തിന്റെ ഭാഗമാണ് എന്ന തിരിച്ചറിവ് കുട്ടികളില്‍ ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെയാണ് മിഷനില്‍ ഈ പ്രഭാഷണ പരമ്പരയ്ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. എല്ലാ മാസവും രണ്ടാഴ്ച നടത്തുന്ന ഈ പ്രഭാഷണം മാര്‍ച്ച് മാസത്തില്‍ ആരംഭിക്കുന്നു. അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന മിഷനിലെ ക്നാനായ പ്രതിഭകളാണ് പ്രഭാഷണം നടത്തുന്നത്. ഒട്ടേറെ പ്രസംഗമത്സരങ്ങളില്‍ പ്രതിഭ തെളിയിച്ച ജയിംസ് തേര്‍വലക്കട്ടയില്‍, മാര്‍ച്ച് മാസം രണ്ടാം ഞായറാഴ്ച, കോട്ടയം രൂപതയുടെ ശില്പി ദൈവദാസനായ മാര്‍ മാക്കീല്‍ പിതാവിനെക്കുറിച്ച് പ്രഭാഷണം നടത്തുന്നു. പരിപാടികള്‍ക്ക് ഡയറക്ടര്‍ ഫാ. ജോസ് തറയ്ക്കല്‍, പ്രിന്‍സിപ്പാള്‍ ലിസി വട്ടക്കളം, പി. ആര്‍. ഒ. സാബു ടി. തടിപ്പുഴ, കൈക്കാരന്മാരായ ജോമോന്‍ ചിലമ്പത്ത്, ടോമി മഠത്തില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു. സാബു ടി. തടിപ്പുഴ |