ന്യൂയോര്‍ക്ക്: ക്യൂന്‍സ് ക്നാനായ മിഷനില്‍ 'ലീജന്‍ ഓഫ് മേരി' യുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. മിഷനിലെ അല്മായ വനിതകളുടെ ആദ്ധ്യാത്മികവും സാംസ്ക്കാരികവുമായ നേട്ടങ്ങള്‍ ലക്ഷ്യമിട്ടുകൊണ്ടാണ്, മിഷ്യന് ഡയറക്ടര്‍ ഫാ. ജോസ് തറയ്ക്കല്‍ ഇങ്ങനെയൊരു പ്രവര്‍ത്തനത്തിന് തുടക്കമിട്ടത്. ലിജന്‍ ഓഫ് മേരി പ്രവര്‍ത്തകര്‍ മിഷനിലെ രോഗികളെ സന്ദര്‍ശിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു. തിരുക്കര്‍മ്മങ്ങള്‍ക്കായി ദേവാലയം ഒരുക്കുന്നതിനും, വിവിധ ചര്‍ച്ച ക്ളാസ്സുകള്‍, സെമിനാറുകള്‍ എന്നിവ സംഘടിപ്പിക്കുന്നതിനും എല്ലാ രണ്ടാം ഞായറാഴ്ചയിലും സംഘടന മീറ്റിംഗുകള്‍ കൂടി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിലും സമയം കണ്ടെത്തുന്നു. പ്രസിഡന്റ് ആയി ശ്രീമതി സിബി പൂഴിക്കുന്നേലും, സെക്രട്ടറിയായി ശ്രീമതി ജെസ്സി ഇലയ്ക്കാട്ടും പ്രവര്‍ത്തിച്ചുവരുന്നു
സാബു ടി. തടുപ്പുഴ |