ന്യൂയോര്‍ക്ക് : ക്യൂന്‍സിലെ ക്നാനായ മിഷനില്‍ കാലംചെയ്ത കര്‍ദ്ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിനെ അനുസ്മരിക്കുന്നു. ഏപ്രില്‍ 10-ാം തീയതി ഞായറാഴ്ച ക്യൂന്‍സിലെ ഫെയ്ത്ത് ചാപ്പലില്‍ ഫാ. ജോസ് തറയ്ക്കലിന്റെ നേതൃത്വത്തില്‍പിതാവിനെ അനുസ്മരിച്ചുകൊണ്ട് ദിവ്യബലിയും മരിച്ചവര്‍ക്കുവേണ്ടിയുള്ള പ്രാര്‍ത്ഥനങ്ങളും നടത്തുന്നു. കോട്ടയം അതിരൂപതയുടെ വളര്‍ച്ചയില്‍ നിര്‍ണ്ണായകമായ സംഭാവനകള്‍ നല്‍കിയ പിതാവ് ക്നാനായ സമുദായത്തെ വിശേഷിപ്പിച്ചിരുന്നത് "ക്നാനായ സമുദായം ലോകാത്ഭുതങ്ങളില്‍ ഒന്നാണ്'' എന്നാണ്. അദ്ദേഹത്തിന്റെ കാലത്ത് കോട്ടയം രൂപതയെ അതിരൂപതയാക്കി മാറ്റിയതും സഹായമെത്രാനെ നിയമിച്ചതും എടുത്തുപറയേണ്ട് കാര്യങ്ങള്‍ തന്നെയാണ്. വര്‍ക്കി പിതാവിന്റെ ദേഹ വിയോഗത്തില്‍ ആഗോള ക്നാനായ സമൂഹത്തോട്കൂടെ ക്യൂന്‍സ് സമൂഹവും അഗാധമായ ദുഃഖവും അനുശോചനവും പ്രകടിപ്പിക്കുന്നു. സാബു തടിപ്പുഴ |