ക്യൂന്‍സ് മിഷനില്‍ പെസഹാ വ്യാഴാഴ്ച അപ്പം മുറിയ്ക്കല്‍ ശുശ്രൂഷ

posted Apr 12, 2011, 11:48 PM by Knanaya Voice
ന്യൂയോര്‍ക്ക്: ക്യൂന്‍സ് മിഷനില്‍ ഇത്തവണ പെസഹായ്ക്ക് അപ്പം മുറിയ്ക്കുന്നത് ക്നാനായ തനിമയിലാണ്. അന്നേ ദിവസം പെസഹാ കര്‍മ്മങ്ങള്‍ക്കുശേഷം അംഗങ്ങള്‍ കൊണ്ടുവരുന്ന പെസഹാ അപ്പവും പാലും മിഷനിലെ പ്രായമായവരുടെ സാന്നിദ്ധ്യത്തിലാണ് ബഹു. ജോസ് തറയ്ക്കലച്ചന്‍ പകുത്ത് പങ്കുവെയ്ക്കുന്നത്. പ്രായമായവര്‍ തങ്ങളുടെ പരമ്പരാഗത വേഷമായ മുണ്ടും ഉടുപ്പും ചട്ടയും തുണിയും അണിഞ്ഞുകൊണ്ട് പ്രാര്‍ത്ഥനകള്‍ ഉരുവിട്ട് അപ്പം മുറിക്കല്‍ ശുശ്രൂഷയില്‍ പങ്കെടുത്തു. വൃദ്ധരായ മാതാപിതാക്കളെ നെഞ്ചോട് ചേര്‍ന്ന് സ്നേഹിക്കുന്ന തനിമയും പാരമ്പര്യവുമാണ് ക്നാനായക്കാര്‍ക്ക് എന്ന് ഇളം തലമുറയെ പഠിപ്പിക്കുന്നതിനു കൂടെയാണ് ഇത്തരത്തിലുള്ള പെസഹാ ആചരണം. അന്നേ ദിവസം പ്രായമായവരെ പരമ്പരാഗത വേഷത്തില്‍ പള്ളിയില്‍ കൊണ്ടുവരുവാന്‍ മക്കളും കൊച്ചുമക്കളും താല്പര്യമെടുക്കണമെന്ന് ഫാ. ജോസ് തറയ്ക്കല്‍ അഭ്യര്‍ത്ഥിക്കുന്നു.

സാബു തടിപ്പുഴ
Comments